പകരം വീട്ടി ഇന്ത്യ : രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിനെ 108 റൺസിന് തോൽപ്പിച്ചു
ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. ജെമിമ റോഡ്രിഗസ് അവിസ്മരണീയമായ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ 108 റൺസിന്റെ വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ സമനിലയിൽ ആയി. ബാറ്റിങ്ങിലും ബൗളിങ്ങിലും ആദ്യ മത്സരത്തേക്കാൾ മികച്ച പ്രകടനം ആണ് നടത്തിയത്.ജെമിമ ബാറ്റിൽ 86 റൺസും പന്തിൽ നാല് വിക്കറ്റും (4/3) നേടി തകർപ്പൻ പ്രകടനം ആൻ നടത്തിയത്.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. ജെമീമ റോഡ്രിഗസ് 86, ഹർമൻപ്രീത് കൗർ 52 എന്നിവരുടെ മികവിൽ ആണ് ഇന്ത്യ ഭേദപ്പെട്ട സിജോർ നേടിയത്. ഇത്തവണയും ഇന്ത്യക്ക് അത്ര നല്ല തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാർ ഇത്തവണയും പരാജയപ്പെട്ടപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് 17 റൺസിൽ നഷ്ടമായി. സ്‌മൃതി മന്ദന 36 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി നഹിദ അക്തർ സുൽത്താന ഖാത്തൂൺ എന്നിവർ 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിന്നിറങ്ങിയ ബംഗ്ലാദേശിനെ 35.1 ഓവറിൽ 120-ന് ഇന്ത്യ ഓൾ ഔട്ടാക്കി. ഫർഗാന ഹോക്ക് 47, റിതു മോണി 27 എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മികച്ച ബൗളിംഗ് ഇന്ത്യ പുറത്തെടുത്തപ്പോൾ ജെമിമ റോഡ്രിസ് നാലും വൈദ്യ മൂന്നും വിക്കറ്റും നേടി.