റൊമേലു ലുക്കാക്കുവിനെതിരെ പൊട്ടിത്തെറിച്ച് ഇന്‍റര്‍ മിലാന്‍ ആരാധകര്‍
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുക്കാക്കുവും ഇന്‍റര്‍ മിലാന്‍ ആരാധകരും തമ്മിലുള്ള ബന്ധം വഷലാകുന്നു.താരം നിലവില്‍ യുവന്‍റ്റസ് ക്ലബുമായി ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആണ് ഇന്‍റര്‍ മിലാന്‍ ആരാധകര്‍ താരത്തിനെതിരെ തിരിഞ്ഞത്.താരത്തിനെ തിരികെ കൊണ്ടുവരാന്‍ ഉള്ള ചര്‍ച്ചയില്‍ ആണ് ചെല്‍സിയും ഇന്‍റര്‍ മിലാനും.
നിലവിലെ സാഹചര്യം അനുസരിച്ച് താരം ഒന്നല്ലെങ്കില്‍ യുവന്‍റ്റസ് അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു സൗദി ക്ലബ് എന്നിവിടങ്ങളില്‍ കളിക്കാന്‍ ആണ് സാധ്യത.”നിങ്ങളെ ഞങ്ങള്‍ക്ക് ഇനി കാണണ്ട. നിങ്ങൾ ഞങ്ങളെ എല്ലാവരെയും വഞ്ചിച്ചു. പ്രയാസകരമായ നിമിഷങ്ങളിൽ ഞങ്ങൾ നിങ്ങളെ എപ്പോഴും പിന്തുണച്ചു, ഇപ്പോൾ നിങ്ങൾ ഞങ്ങളെ പിന്നില്‍ നിന്ന് കുത്തിയിരിക്കുന്നു.ഞങ്ങളുടെ ബാഡ്ജ് ചുംബിച്ചതിന് ശേഷം എങ്ങനെ പണത്തിനു വേണ്ടി മറ്റൊരു ക്ലബിന് വേണ്ടി കളിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.നിങ്ങള്‍ ഒരു യഥാർത്ഥ മനുഷ്യനല്ല.”ഇതായിരുന്നു ലുക്കാക്കുവിനുള്ള ആരാധകരുടെ സന്ദേശം.






































