” ബാഴ്സലോണയില്‍ ചേരുക എന്നത് ആണ് എന്‍റെ കരിയര്‍ സ്വപ്നം ” – ജോവ ഫെലിക്സ്
അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് ജോവോ ഫെലിക്‌സ് ബാഴ്‌സലോണയിൽ ചേരുക എന്നത് ആണ് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം എന്ന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.അത്ലറ്റിക്കോ താരം ആയിരുന്ന അദ്ദേഹം കഴിഞ്ഞ സീസണില്‍ ചെല്‍സിക്ക് വേണ്ടി ലോണില്‍ കളിക്കുകയായിരുന്നു.മാനേജര്‍ സിമിയോണിയും ഫെലിക്സും തമ്മിലുള്ള ബന്ധം വഷലായതിനെ തുടര്‍ന്ന് ആണിത്.
“ബാഴ്‌സലോണ എപ്പോഴും എന്റെ ആദ്യ ചോയ്‌സാണ്, ബാഴ്‌സയിൽ ചേരാൻ ഞാൻ വളരെ ഏറെ ആഗ്രഹിക്കുന്നു.കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്നമാണ് ഇത്.”അദ്ദേഹം ഫാബ്രിസിയോ റൊമാനോയോട് പറഞ്ഞു.പോര്‍ച്ചുഗീസ് താരത്തിനെ പലപ്പോഴും സൈന്‍ ചെയ്യാനുള്ള ശ്രമം താന്‍ നടത്തിയിരുന്നതായി ബാഴ്സലോണ പ്രസിഡന്റ് ലപോര്‍ട്ട പരസ്യമായി വെളിപ്പെടുത്തിയിരുന്നു.കൂടാതെ താരത്തിന്‍റെ ഏജനറും ലപോര്‍ട്ടയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട് .ഇരുവര്‍ക്കും പരസ്പരം സമ്മതം ആണ് എങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് താരത്തിനെ സൈന്‍ ചെയ്യുക എന്നത് ബാഴ്സക്ക് ബാലികേറാമലയാണ്.മറ്റൊരു പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ആയ ബെര്‍ണാര്‍ഡോ സില്‍വയെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ് ഇപ്പോള്‍ ബാഴ്സലോണ.അത് നിറവേറ്റണം എങ്കില്‍ വലിയ തുകക്ക് നിലവിലെ ഒരു താരത്തിനെ വിറ്റാല്‍ മാത്രമേ അത് സാധ്യം ആവുകയുള്ളൂ.






































