ഒഫീഷ്യല്‍ ; മാർക്കസ് റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ 2028 വരെ നീട്ടി
ഇംഗ്ലണ്ട് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് ക്ലബ്ബുമായി കരാർ നീട്ടിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു, അദ്ദേഹത്തെ 2028 ജൂൺ വരെ ഓൾഡ് ട്രാഫോർഡിൽ നിലനിർത്തി. റാഷ്ഫോർഡിന്റെ മുൻ കരാർ 2024-ൽ അവസാനിക്കുമായിരുന്നു.താരവും ക്ലബും തമ്മില്‍ നടന്ന ചര്‍ച്ച വിജയകരം ആയിരുന്നു എന്ന് രണ്ടു ദിവസം മുന്നേ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇന്നലെ രാത്രിയോടെ ആണ് വാര്‍ത്ത ഒഫീഷ്യല്‍ ആയി മാഞ്ചസ്റ്റര്‍ ലോകത്തെ അറിയിച്ചത്.2016-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ, റാഷ്ഫോർഡ് അവര്‍ക്ക് വേണ്ടി 123 ഗോളുകള്‍ നേടിയിട്ടുണ്ട്.താരം അദ്ദേഹത്തിന്റെ കരിയര്‍ പീക്ക് എത്തിയത് കഴിഞ്ഞ സീസണില്‍ ആയിരുന്നു.ടെന്‍ ഹാഗിനു കീഴില്‍ വളരെ അപകടക്കാരിയായ താരം എതിരാളികളുടെ പോസ്റ്റിനു മുന്നില്‍ വിനാശം വിതച്ചു.നിലവില്‍ ടെന്‍ ഹാഗിനു കീഴില്‍ യുണൈറ്റഡില്‍ നടക്കുന്ന പുതിയ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ് ശരിയായ ദിശയില്‍ ആണ് പോകുന്നത് എന്നതിന് ഉത്തമ ഉദാഹരണം ആണ് താരത്തിന്റെ കരാര്‍ നീട്ടല്‍.






































