EPL 2022 European Football Foot Ball International Football Top News transfer news

ഹാരി കെയിനിനു വേണ്ടി വിപണിയില്‍ നീക്കം സജീവം ആക്കാന്‍ പിഎസ്ജി ; ബയേണിനു ഇത് അപായമണി

July 18, 2023

ഹാരി കെയിനിനു വേണ്ടി വിപണിയില്‍ നീക്കം സജീവം ആക്കാന്‍ പിഎസ്ജി ; ബയേണിനു ഇത് അപായമണി

ഈ വേനൽക്കാല വിന്‍ഡോയില്‍ ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്‌നെ സൈൻ ചെയ്യുന്നതിനായുള്ള റേസില്‍ പ്രവേശിക്കാന്‍ ഒരുങ്ങി പിഎസ്ജി.താരവും ബയേണ്‍ മ്യൂണിക്കും കരാര്‍ ചര്‍ച്ചകള്‍ പലതും നടത്തി എങ്കിലും ട്രാന്‍സ്ഫര്‍ ഫൈനല്‍ സ്റ്റേജില്‍ ഇതുവരെ എത്തിയിട്ടില്ല.ടോട്ടന്‍ഹാമും ബയെണും ഇപ്പോഴും താരത്തിന്‍റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല.

Bayern Munich look to fill a gaping hole with Harry Kane's name | Football  News, The Indian Express

 

പിഎസ്ജിയുടെ വരവോടെ കാര്യം കൂടുതല്‍ കുഴഞ്ഞ് മറിയും.ടോട്ടന്‍ഹാം ചോദിക്കുന്ന പണം നല്‍കാന്‍ ഇത്രയും കാലം ബയേണ്‍ മടിച്ചു നിന്നിരുന്നു.എന്നാല്‍ ഒരു സ്ട്രൈക്കര്‍ക്ക് വേണ്ടി 100 മില്യണ്‍ യൂറോ ചിലവാക്കാന്‍ ഫ്രഞ്ച് ക്ലബ് തയ്യാര്‍ ആണ്.അത് ഹാരി കേയിനിനു ആണെങ്കില്‍ അവര്‍ക്ക് സന്തോഷമേ ഉള്ളൂ.മെസ്സിയുടെ പോക്കിന് ശേഷം ടീമിനെ പുതുതായി നിര്‍മിക്കാനുള്ള തീരുമാനത്തില്‍ ആണ് പിഎസ്ജി.കിലിയന്‍ എംബാപ്പേ ഇല്ലാതെ ഒരു ഭാവിക്ക് വേണ്ടി തയ്യാര്‍ എടുക്കുന്നതിനു വേണ്ടി ഇപ്പോള്‍ അവര്‍ പണം മുടക്കുന്നത് എല്ലാം യുവ താരങ്ങളില്‍ ആണ്.ഹാരി കെയിനിന്റെ ഡീല്‍ നടപ്പില്‍ ആക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ നാപ്പോളിയുടെ വിക്ടർ ഒസിംഹെൻ, ഫ്രാങ്ക്ഫർട്ടിന്റെ റാൻഡൽ കോലോ മുവാനി എന്നിവര്‍ ആണ് പിഎസ്ജിയുടെ സ്ട്രൈക്കര്‍ക്ക് വേണ്ടിയുള്ള മറ്റ് ഓപ്ഷനുകള്‍.

Leave a comment