EPL 2022 European Football Foot Ball International Football Top News transfer news

സാമ്പോളി വളരെ മോശം കോച്ച് എന്ന് അർതുറോ വിദാൽ

July 18, 2023

സാമ്പോളി വളരെ മോശം കോച്ച് എന്ന് അർതുറോ വിദാൽ

ഞായറാഴ്ച ബ്രസീൽ ലീഗിലെ അത്‌ലറ്റിക്കോ പരാനെൻസിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിനു ശേഷം ചിലിയൻ മിഡ്‌ഫീൽഡർ അർതുറോ വിദാൽ തന്റെ മുൻ പരിശീലകൻ ജോർജ്ജ് സാമ്പോളിയെ പരസ്യമായി ചീത്ത പറഞ്ഞു.കഴിഞ്ഞ സീസണിൽ ഇന്റർ മിലാൻ, യുവന്റസ്, ബയേൺ മ്യൂണിക്ക്, ബാഴ്‌സലോണ എന്നിവയ്‌ക്കൊപ്പമുള്ള പ്രകടനങ്ങള്‍ കണക്കില്‍ എടുത്ത് താരത്തിനെ വലിയ പ്രതീക്ഷകളോടെ ഫ്ലെമെംഗോ സൈന്‍ ചെയ്തു.

തന്റെ ആദ്യ സീസണിൽ കോപ്പ ലിബർട്ടഡോഴ്‌സും ബ്രസീലിയൻ കപ്പും നേടിയെങ്കിലും അദ്ദേഹത്തിന്  മാനേജര്‍ അന്‍സലോട്ടി കളിക്കാന്‍ അവസരം നല്‍കിയില്ല.”ഇപ്പോള്‍ ഈ പ്രായത്തിലും  കളിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.മുന്‍ ക്ലബിലും കളിക്കുക എന്നത് തന്നെ ആയിരുന്നു എന്‍റെ താല്‍പര്യം.ഒരു ഭൂലോക തോല്‍വിയായ കോച്ച് ആയിരുന്നു അവിടുത്തെ.എന്നില്‍ അദ്ദേഹത്തിന് വിശ്വാസം തീരെ ഉണ്ടായിരുന്നില്ല.എന്തായാലും കഴിഞ്ഞത് എല്ലാം കഴിഞ്ഞു.ഇനി ഈ ക്ലബിന് വേണ്ടി നന്നായി കളിക്കുക എന്നത് ആണ് എന്‍റെ ലക്ഷ്യം.” മത്സരശേഷം താരം മാധ്യമങ്ങളോട് പറഞ്ഞു.വിദാലിനെ ചിലി നാഷണല്‍ ടീമിലും സാമ്പോളി പരിശീലിപ്പിച്ചിട്ടുണ്ട്‌.

Leave a comment