സൗദി ക്ലബുകളില്‍ നിന്നുള്ള ഓഫര്‍ നിരസിച്ച് ബ്രൂണോ
ഈ വേനൽക്കാല വിന്‍ഡോയില്‍ തന്നെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയ എല്ലാ സൗദി ക്ലബുകള്‍ക്കും വലിയ ഒരു “ബിഗ് നോ” പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ്.2020 ജനുവരിയിൽ സ്പോർട്ടിംഗിൽ നിന്ന് 46 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് പോർച്ചുഗൽ താരം വളരെ പെട്ടെന്ന് തന്നെ ക്ലബിലെ പ്രധാന അങ്കമായി മാറി.
റിപ്പോര്‍ട്ട് പ്രകാരം രണ്ടു തവണ സൗദി ക്ലബ് താരത്തിനു ഓഫര്‍ നല്‍കിയിരുന്നു.എന്നാല്‍ തന്റെ ഭാവി യുണൈറ്റഡിനു വേണ്ടി നല്കാന് ആയിരുന്നു താരത്തിന്റെ തീരുമാനം.എറിക് ടെൻ ഹാഗ് ഞായറാഴ്ച ഹാരി മഗ്വെയറിനെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് നീക്കാന്‍ തീരുമാനിച്ച വിവരം വാര്‍ത്തയായിരുന്നു.ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ക്ലബിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാന്‍ ഏറ്റവും മുന്‍നിരയില്‍ ഉള്ള താരം ബ്രൂണോയാണ്.ആരാധകര്‍ക്ക് പ്രിയപ്പെട്ട താരത്തിനു ഡ്രസ്സിങ്ങ് റൂം നിയന്ത്രിക്കാനുള്ള കെല്പും ഉണ്ട്.






































