ഫുള്‍ഹാമിലേക്ക് തിരികെ മടങ്ങി ബ്രസീലിയന്‍ താരം വില്യന്
ഫുൾഹാമില്‍ നിന്ന് രണ്ടാഴ്ച്ച കളി നിര്‍ത്തി പോയ ബ്രസീലിയന്‍ വിങ്ങര്‍ വില്യന് പ്രീമിയര്‍ ലീഗ് ക്ലബിലെക്ക് തന്നെ മടങ്ങി വരാന്‍ തീരുമാനിച്ചിരിക്കുന്നു.കഴിഞ്ഞ സീസണിലെ ടീമിന്റെ നെടുംതൂണ് ആയിരുന്നു താരം.താരം ഒരു ഫ്രീ എജന്റ്റ് ആയി ടീം വിട്ടത് മാനേജര്‍ ആയ മാർക്കോ സിൽവയ്ക്ക് അതിയായ വിഷമം നല്‍കിയിരുന്നു.
മുൻ ചെൽസി-ആഴ്സണല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ നിന്നും സൗദി ലീഗിലെ നിരവധി മുൻനിര ക്ലബ്ബുകളിൽ നിന്നും താൽപ്പര്യമുണ്ടായിരുന്നു.ചെൽസി വിട്ടതിന് ശേഷം ആഴ്സണലിലേക്ക് പോയ താരത്തിനു ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല.ഫ്രീ ട്രാൻസ്ഫറിൽ ഫുൾഹാമിൽ ചേരുന്നതിന് മുമ്പ് സ്വന്തം നാടായ കൊറിന്ത്യൻസിനൊപ്പം ഒരു വർഷം താരം ചെലവഴിച്ചിരുന്നു.എന്നാല്‍ താരത്തിനു അവിടെയും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല.






































