EPL 2022 European Football Foot Ball International Football Top News transfer news

ലെന്‍സില്‍ നിന്ന് അല്‍ നാസര്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി സെക്കോ ഫൊഫാന

July 18, 2023

ലെന്‍സില്‍ നിന്ന് അല്‍ നാസര്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി സെക്കോ ഫൊഫാന

ആര്‍സി  ലെൻസ് ആരാധകരുടെ പ്രിയപ്പെട്ട താരമായ മിഡ്ഫീല്‍ഡര്‍ സെക്കോ ഫൊഫാന സൗദി ലീഗ് സംഘടനയായ അൽ-നാസറിലേക്ക് പോകുന്നു.വാര്‍ത്ത പ്രമുഖ ഇറ്റാലിയന്‍ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്പെഷലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ ശരി വെച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ നിലവിലെ കരാര്‍  കാലാവധിയിൽ രണ്ട് വർഷം ബാക്കിയുണ്ടെങ്കിലും, ഗള്‍ഫ് മേഘലയില്‍ ഒരു പുതിയ മേച്ചില്‍പുറം തേടി പോകാന്‍ താരം തയ്യാര്‍ ആയി നില്‍ക്കുകയാണ്.

 

ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർസെലോ ബ്രോസോവിച്ച്, സഹ ഐവേറിയൻ ഇന്റർനാഷണൽ ഗിസ്ലെയ്ൻ കോനൻ, ഡേവിഡ് ഓസ്പിന എന്നിവരോടൊപ്പം ആയിരിക്കും താരം ഇനി കളിക്കാന്‍ പോകുന്നത്.ഇതിനു മുന്നോടിയായി പോർച്ചുഗലിൽ താരം  തന്റെ മെഡിക്കൽ പൂർത്തിയാക്കി കഴിഞ്ഞു.റൊമാനോയുടെ റിപ്പോർട്ട് പ്രകാരം അൽ-നാസറിൽ നിന്ന് ലെൻസിന് ഏകദേശം 25 മില്യൺ-30 മില്യൺ യൂറോ ലഭിക്കും.യൂറോപ്പിയന്‍ ലീഗിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്ന ലെന്‍സിനു ഈ തുക വലിയ ഉപകാരം ആയിരിക്കും.

Leave a comment