മൂന്നു വര്‍ഷത്തെ കരാറില്‍ മാർസെയിലില്‍ ചേരാന്‍ ഔബമേയങ്
മാർസെയിൽ ചേരാനുള്ള ധാരണയിലെത്തിയ ശേഷം പിയറി-എമെറിക്ക് ഔബമേയങ് ഉടന്‍ തന്നെ ചെല്‍സി വിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ സെപ്റ്റംബറിൽ ബാഴ്‌സലോണയിൽ നിന്ന് 12 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയ താരം ചെല്‍സിയില്‍ വളരെ മോശം സ്പെലിന് ആണ് സാക്ഷ്യം വഹിച്ചത്.താരം ബ്ലൂസിനു വേണ്ടി 21 മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് ഗോളുകൾ മാത്രമാണ് നേടിയത്.
നിലവിലെ മാനേജര്‍ക്കും മാനേജ്മെന്റിനും താരത്തിനെ നിലനിര്‍ത്താന്‍ തീരെ താല്‍പര്യം ഇല്ല.അടുത്ത സീസണില്‍ യൂറോപ്പ ലീഗ് കളിക്കാന്‍ യോഗ്യത നേടിയ മാർസെയിലിന് വ യൂറോപ്പിയന്‍ ലീഗ് കളിച്ച് പരിചയം ഉള്ള ഒബമയെങ്ങിന്റെ സേവനം വളരെ അധികം ആവശ്യം ആണ്.റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം താരം മൂന്നു വര്‍ഷത്തെ കരാറില്‍ ആണ് ഒപ്പിടാന്‍ പോകുന്നത്.അദ്ധേഹത്തെ സൈന്‍ ചെയ്യാന്‍ പല സൗദി ക്ലബുകളും മുന്നോട്ട് വന്നു എങ്കിലും യൂറോപ്പില്‍ കഴിവ് തെളിയിക്കാന്‍ കഴിയും എന്ന് താരം അകമഴിഞ്ഞ് വിശ്വസിക്കുന്നു.






































