ഗുണ്ടോഗനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ബാഴ്സലോണ
പുതിയ മിഡ്‌ഫീൽഡർ ആയ ഇൽകെ ഗുണ്ടോഗനെ ബാഴ്‌സലോണ ഇന്ന് മീഡിയക്ക് മുന്നില്‍ അവതരിപ്പിച്ചു.ഇന്നലെ ആണ് താരം തന്‍റെ വെക്കേഷന് അന്ത്യം കുറിച്ച് ബാഴ്സയിലെക്ക് എത്തിയത്.തന്‍റെ സ്വപ്ന ക്ലബിലെക്ക് വരാന്‍ കഴിഞ്ഞതിനു പ്രധാന കാരണം ക്ലബിന്റെ മുന്‍ സ്‌പോർട്ടിംഗ് ഡയറക്ടർ ജോർഡി ക്രൈഫും സാവിയും ആണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“എന്‍റെ സ്വപ്നം യാതാര്‍ത്ഥ്യം ആയിരിക്കുന്നു.രണ്ടു തവണ ബാഴ്സയിലെക്ക് വരാന്‍ ഞാന്‍ വളരെ അടുത്തിരുന്നു,എന്നാല്‍ ഓരോ കാരങ്ങള്‍ മൂലം അപ്പോള്‍ അത് നടന്നില്ല.ഇപ്പോള്‍ ഈ സമയം ഒരു പുതിയ അദ്ധ്യായം തുടങ്ങാന്‍ പറ്റിയതാണ്.അതും ചെറുപ്പം മുതല്‍ക്ക് തന്നെ ഞാന്‍ സ്വപ്നം കാണുന്ന ഈ ക്ലബിന് വേണ്ടി.മാനേജര്‍ സാവിയുടെ വാക്കുകള്‍ ആണ് എന്നെ ഇങ്ങോട്ട് ആകര്‍ഷിച്ചത്.മനസ്സില്‍ എന്ത് കരുതുന്നോ അത് നേരിട്ട് പറയുന്ന പ്രകൃതക്കാരന്‍ ആണ് അദ്ദേഹം.കളിക്കാരന്‍ എന്ന നിലയിലും ഇപ്പോള്‍ മാനേജര്‍ എന്ന നിലയിലും ഞാന്‍ ഏറെ ആരാധിക്കുന്ന വ്യക്തി ആണ് സാവി .”ഗുണ്ടോഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.






































