മറുഫ അക്‌തറിന്റെയും റബേയ ഖാന്റെയും മികവിൽ ബംഗ്ലാദേശിന് ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിന വിജയം
ഫാസ്റ്റ് ബൗളർ മറൂഫ അക്‌തറിന്റെയും ലെഗ് സ്പിന്നർ റബീയ ഖാന്റെയും മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഞായറാഴ്ച ഷേർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ 40 റൺസിന്റെ ജയത്തോടെ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഏകദിന വിജയം സ്വന്തമാക്കി.
ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത, അരങ്ങേറ്റക്കാരൻ അമൻജോത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഇന്ത്യ ബംഗ്ലാദേശിനെ 43 ഓവറിൽ 152 ൽ ഒതുക്കി, രണ്ട് മണിക്കൂർ മഴ തടസ്സപ്പെടുത്തിയതിനാൽ കളി ഒരു വശത്ത് 44 ഓവറാക്കി ചുരുക്കി.
ഡിഎൽഎസ് രീതി അനുസരിച്ച് 154 റൺസ് പിന്തുടരുമ്പോൾ, തുടക്കത്തിലും മധ്യ ഓവറിലും യഥാക്രമം രമറൂഫ റബീയ എന്നിവർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഇന്ത്യയെ 35.3 ഓവറിൽ 113 റൺസിന് ഓൾഔട്ടാക്കി. ഇരുവരും ചേർന്ന് ഏഴ് വിക്കറ്റ് ആണ് നേടിയത്. വളരെ മോശം, പ്രകടനം ആണ് ഇന്ത്യ നടത്തിയത്. ബാറ്റിങ്ങിൽ അവർ വീണ്ടും പരാജയപ്പെടുന്നതാണ് ഇന്നും കണ്ടത്. 20 റൺസ് നേടിയ ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. .