ഹൈദരാബാദ് എഫ്‌സി ഓസ്‌ട്രേലിയൻ വിങ്ങർ ജോ നോൾസിനെ സ്വന്തമാക്കി
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഹൈദരാബാദ് എഫ്‌സി ഓസ്‌ട്രേലിയൻ അറ്റാക്കർ ജോ നോൾസിന്‍റെ സൈനിംഗ് പൂർത്തിയാക്കി.ക്ലബ് ഒഫീഷ്യല്‍ ആയി ഇന്നലെ വാര്‍ത്ത പുറത്തു വിട്ടു.27-കാരനായ അദ്ദേഹം കഴിഞ്ഞ സീസണിൽ എ-ലീഗിൽ ബ്രിസ്‌ബേൻ റോറിനെ പ്രതിനിധീകരിച്ചിരുന്നു.2023-24 സീസണിനു മുന്നോടിയായി രണ്ടാമത്തെ പുതിയ വിദേശ കളിക്കാരന്‍ ആയാണ് ജോ നോള്‍സ് എത്തുന്നത്.
സ്വന്തം പട്ടണത്തിൽ പെർത്ത് ഗ്ലോറിക്കൊപ്പം കരിയർ ആരംഭിച്ച നോൾസ് എ-ലീഗിലെ ഏറ്റവും ആവേശകരമായ പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.ഓസ്ട്രേലിയന്‍ ലീഗില്‍ പല ക്ലബുകളില്‍ ആയി കളിച്ച് പേരെടുത്ത താരമാണ് ജോ.മുന്നേറ്റ നിരയില്‍ നല്ല പോലെ ഡ്രിബില്‍ ചെയ്യാന്‍ സാധിക്കുന്ന താരത്തിനു കളി മെനഞ്ഞ് എടുക്കാനും ലോംഗ് റേഞ്ചിൽ നിന്ന് സ്കോർ ചെയ്യാനും കഴിയും.ബ്രിസ്ബെയ്ൻ റോറിനു വേണ്ടി കളിച്ച സീസണില്‍ താരത്തിനു ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന ബഹുമതിയും ലഭിച്ചിരുന്നു.






































