കാമവിംഗ മടങ്ങുന്നു , പ്രതിരോധത്തില്‍ നിന്നും മിഡ്ഫീല്‍ഡിലേക്ക്
ഈ സീസണിൽ എഡ്വേർഡോ കാമവിംഗയെ തന്റെ റയൽ മാഡ്രിഡ് മിഡ്ഫീൽഡ് യൂണിറ്റിലേക്ക് കാർലോ ആൻസലോട്ടി തിരികെ കൊണ്ടുവരും.ഫെർലാൻഡ് മെൻഡിക്ക് പരിക്കേറ്റതിനെത്തുടർന്ന് ഫ്രഞ്ച് ഇന്റർനാഷണൽ 2022/23 സീസണില്‍ മിഡ്ഫീല്‍ഡിന് പകരം വിങ്ങ് ബാക്ക് റോളില്‍ ആയിരുന്നു കളിച്ചത്.വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം കാരണം പ്രതിരോധത്തിൽ കാമവിംഗയെ കളിപ്പിക്കാൻ അൻസലോട്ടി തീരുമാനിക്കുകയായിരുന്നു.
മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്നുണ്ട് എങ്കിലും വിങ്ങ് ബാക്ക് റോളില്‍ കളിക്കാന്‍ കമവിങ്കക്ക് തീരെ താല്പര്യം ഇല്ല.ഇത് പലതവണ താരം പരസ്യമായി പറഞ്ഞിട്ടുമുണ്ട്.ഇപ്പോള്‍ കരുത്തോടെ മെൻഡി തിരികെ വന്നിട്ടുണ്ട് കൂടാതെ ഫ്രാൻ ഗാർഷ്യയുടെ തിരിച്ചുവരവും മൂലം കോച്ചിന് ഇനി കമവിങ്കയേ വിങ്ങ് ബാക്കില്‍ കളിക്കാന്‍ നിര്ബന്ധിപ്പിക്കേണ്ടത് ഇല്ല.ഈ അടുത്ത് മാധ്യമങ്ങള്‍ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ അന്‍സലോട്ടി ഫ്രഞ്ച് യുവതാരതിനെ ഒന്നല്ലെങ്കില്‍ പിവറ്റ് മിഡ്ഫീല്‍ഡ് റോളിലോ അതുമല്ലെങ്കില്‍ അഡ്വാന്‍സ്ഡ് അട്ടാക്കിങ്ങ് റോളിലോ ആയിരിക്കും കളിപ്പിക്കാന്‍ പോകുന്നത്.






































