EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സലോണ നാലാമത്തെ സമ്മർ സൈനിംഗ് പൂർത്തിയാക്കി,ഒഫീഷ്യലായി തിങ്കളാഴ്ച പ്രഖ്യാപിക്കും

July 16, 2023

ബാഴ്‌സലോണ നാലാമത്തെ സമ്മർ സൈനിംഗ് പൂർത്തിയാക്കി,ഒഫീഷ്യലായി തിങ്കളാഴ്ച പ്രഖ്യാപിക്കും

ഇൽകെ ഗുണ്ടോഗൻ, ഇനിഗോ മാർട്ടിനെസ്, വിറ്റർ റോക്ക് എന്നിവരെ ഇതിനകം ഒപ്പുവച്ച ബാഴ്‌സലോണ ഇപ്പോൾ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ നാലാമത്തെ സൈനിംഗ് പൂർത്തിയാക്കാൻ പോവുകയാണ്.സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാഴ്സയുടെ നാലാമത്തെ സൈനിങ്ങ് ഓറിയോൾ റോമിയുവാണ്.നിലവില്‍ ജിറോണ താരം ആണ് അദ്ദേഹം.ഇരു ക്ലബ്ബുകളും തിങ്കളാഴ്ച കരാർ പൂര്‍ത്തിയതായി ഒഫീഷ്യല്‍ ആയി  പ്രഖ്യാപിക്കും.

 

തങ്ങളുടെ പ്രീ-സീസൺ പര്യടനത്തിനായി ബാഴ്‌സലോണ അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പ് തന്നെ റോമുവിനെ സൈൻ ചെയ്യാന്‍ ക്ലബിനോട് മാനേജര്‍ ആവശ്യപ്പെട്ടിരുന്നു.മാർട്ടിൻ സുബിമെൻഡി, ജോഷ്വ കിമ്മിച്ച്, മാർസെലോ ബ്രോസോവിച്ച് എന്നിവരേ സൈന്‍ ചെയ്യാനുള്ള അവസരങ്ങള്‍ നഷ്ട്ടപ്പെടുതിയത്തിനു ശേഷമാണ് ഇപ്പോള്‍ റോമിയുവിനെ ബാഴ്സലോണ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.ഴിഞ്ഞ സീസണിന്റെ അവസാനത്തിൽ സെർജിയോ ബുസ്‌ക്വെറ്റ്‌സ് പോയതിന് ശേഷം സാവിയുടെ ടീമിന് പിവറ്റ് റോളില്‍ കളിക്കാനുള്ള മിഡ്ഫീല്‍ഡര്‍ ഇല്ല.മുൻ ലാ മാസിയ താരം ആയിരുന്ന ഒറിയോള്‍ റോമുവിന് ഇപ്പോഴത്തെ  ബാഴ്സ ടീമിന്‍റെ പ്രതിരോധ മിഡ്ഫീല്‍ഡര്‍ ആയി തിളങ്ങാന്‍ കഴിയും എന്നാണു സാവി വിശ്വസിക്കുന്നത്.

Leave a comment