EPL 2022 European Football Foot Ball International Football Top News transfer news

പിഎസ്ജി സ്ക്വാഡിലേക്ക് മറ്റൊരു വജ്രായുധം കൂടി !!!!

July 16, 2023

പിഎസ്ജി സ്ക്വാഡിലേക്ക് മറ്റൊരു വജ്രായുധം കൂടി !!!!

ഡച്ച് മിഡ്‌ഫീൽഡർ സേവി സൈമൺസ് എറെഡിവിസി ക്ലബ് ആയ എസ്‌വി ഐൻ‌ഹോവനില്‍ കളിച്ചതിനു ശേഷം പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് തിരിച്ചു വരുമെന്ന്  ഫ്രഞ്ച് ക്ലബ് അറിയിച്ചു.ബാഴ്സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് പോയ താരത്തിനു കളിച്ച് പരിചയം നേടാന്‍ സമയം ലഭിച്ചില്ല.ഇതിനെ തുടര്‍ന്ന് താരം തന്‍റെ ജന്മനാടായ നെതര്‍ലാന്‍ഡസിലേക്ക് മടങ്ങി.

Xavi Simons leaves PSV to return to PSG

സൈമൺസ് പിഎസ്‌വിയുമായി അഞ്ച് വർഷത്തെ കരാറിൽ ആണ് ഒപ്പ് വെച്ചിരുന്നത്.അവിടെ ഡ് വാൻ നിസ്റ്റൽറൂയിയുടെ കീഴില്‍ പിഎസ്വിക്ക് വേണ്ടി താരം മികച്ച ഫുട്ബോള്‍ ആണ് കാഴ്ച്ചവെച്ചത്.48 കളികളിൽ നിന്ന് 22 ഗോളുകളും 12 അസിസ്റ്റുകളുമായി സൈമൺസ്  അവിടെ വളരെ പെട്ടെന്ന് തന്നെ ഒരു സുപ്പെര്‍ സ്റ്റാര്‍ ആയി മാറി.കെഎൻവിബി ബെക്കറും ഡച്ച് സൂപ്പർ കപ്പും നേടാൻ ക്ലബിനെ താരം സഹായിച്ചു.എന്നാൽ പിഎസ്ജി കരാറിൽ ഒരു ബൈബാക്ക് ക്ലോസ് ചേർത്തിരുന്നു.ഇത് മൂലം താരത്തിനെ 6 മില്യൺ യൂറോക്ക് ഇപ്പോള്‍ സൈന്‍ ചെയ്യാന്‍ ഫ്രഞ്ച് ക്ലബിന് സാധ്യമായി.

Leave a comment