EPL 2022 European Football Foot Ball International Football Top News transfer news

മുൻ മാൻ സിറ്റി ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡി ബലാത്സംഗ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി

July 16, 2023

മുൻ മാൻ സിറ്റി ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡി ബലാത്സംഗ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിനും മറ്റൊരാളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനും ഇത്രയും കാലം കോര്‍ട്ട് ട്രയല്‍ നേരിടുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി മുൻ ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡി.എന്നാല്‍ താരം ഈ പറയുന്ന കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ചെസ്റ്റർ ക്രൗൺ കോടതി വിധിച്ചിരിക്കുന്നു.

Benjamin Mendy

 

2020 ഒക്ടോബറിൽ ചെഷയറിലെ  തന്റെ 4 മില്യൺ പൗണ്ട് മാൻഷനിൽ വച്ച് 24 കാരിയായ സ്ത്രീയെ ആക്രമിച്ചു എന്നായിരുന്നു സിറ്റി താരത്തിനു മേലുള്ള കുറ്റം.29 വയസ്സുള്ള മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലും മെൻഡി കുറ്റാരോപിതനായിരുന്നു, രണ്ട് വർഷം മുമ്പ് തന്റെ വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് അവർ പറഞ്ഞിരുന്നു. മൂന്നാഴ്ചത്തെ വിചാരണയ്ക്ക് ശേഷം ജൂറി ഫോർമാൻ കുറ്റക്കാരല്ലെന്ന് വിധിക്കുകയായിരുന്നു. ആറ് പുരുഷന്മാരും ആറ് സ്ത്രീകളും അടങ്ങുന്ന ജൂറി ഏകദേശം മൂന്ന് മണിക്കൂറും 15 മിനിറ്റും ആലോചിച്ച് ആണ് തീരുമാനത്തില്‍ എത്തിയത്.വിധി വന്നതിനു ശേഷം താരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടികരഞ്ഞു.

Leave a comment