പെട്ടെന്ന് ഒരു തീരുമാനം റിയാദ് മഹ്‌റസിന് എടുക്കേണ്ടത് ഉണ്ട്
മാഞ്ചസ്റ്റർ സിറ്റി വിംഗർ റിയാദ് മഹ്‌റസിനായി 30 മില്യൺ പൗണ്ട് ബിദ് നല്‍കാന്‍ ഒരുങ്ങി അൽ അഹ്‌ലി.പ്രതിവർഷം 25 മില്യൺ പൗണ്ട് സാലറി നല്‍കാന്‍ തങ്ങള്‍ തയ്യാര്‍ ആണ് എന്ന് ക്ലബ് താരത്തിനെ അറിയിച്ചിട്ടുണ്ട്.അൾജീരിയൻ ഇന്റർനാഷണൽ താരം ഇതുവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല.താരത്തിന്‍റെ സിറ്റിയുമായുള്ള രണ്ട് വർഷം കരാര്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ റൈറ്റ് വിങ്ങില്‍ മഹ്‌റസിനു പകരം ബെര്‍ണാര്‍ഡോ സില്‍വയേ ആണ് പെപ്പ് കളിപ്പിച്ചത്.സില്‍വ വിങ്ങില്‍ മികച്ച ഫോമില്‍ ആണ് കളിക്കുന്നതും.ഈ പോക്ക് തുടര്‍ന്നാല്‍ മഹ്‌റസിന്‍റെ സിറ്റി ടീമിലെ സ്ഥാനം ദിനംപ്രതി കുറഞ്ഞു കൊണ്ടേ വരും.തന്‍റെ മൂല്യം കുത്തനെ കുറയുന്നതിന് മുന്പ് തന്നെ വേറെ ക്ലബില്‍ പോകണം എന്നാണു വിങ്ങര്‍ തീരുമാനിച്ചിരിക്കുന്നത്.ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ് സിറ്റി കോച്ച് ആയ പെപ്പ് ഗാര്‍ഡിയോളയുമായി ഒരു ചര്‍ച്ച നടത്താന്‍ താരം ആഗ്രഹിക്കുന്നുണ്ട്.






































