ഔബമെയാങ്ങിനെ ചെല്‍സിയില്‍ നിന്ന് റാഞ്ചാന്‍ ഒരുങ്ങി മാഴ്സെയിലി
ചെൽസി സ്ട്രൈക്കർ പിയറി-എമെറിക് ഔബമെയാങ്ങിനെ സൈന്‍ ചെയ്യാനുള്ള നീക്കം നിലവില്‍ ഒളിംപിക് മാഴ്സെയിലിയുടെ അണിയറയില്‍ നടക്കുന്നുണ്ട്.ടീമില്‍ തങ്ങള്‍ക്ക് ഉപയോഗം ഇല്ലാത്ത താരത്തിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ തന്നെ ആണ് ചെല്‍സി.താരം ചെല്‍സി പ്രീ സീസന് പരിശീലന സെഷനുകളില്‍ ഒന്നും തന്നെ പങ്കെടുത്തിട്ടില്ല.
അദ്ദേഹത്തിനെ സൗദി ക്ലബുകള്‍ക്ക് നല്കാന് ആണ് ബ്ലൂസ് മാനെജ്മെന്റ് ലക്ഷ്യം ഇടുന്നത്. എന്നാല്‍ ഇപ്പോഴും യൂറോപ്പില്‍ കളിക്കാനുള്ള തീരുമാനത്തില്‍ ആണ് ഗാബോണീസ് താരം.ടീം വിടാന്‍ ഒരുങ്ങി നില്ക്കുന്ന ചിലിയന്‍ താരമായ അലെക്സിസ് സാഞ്ചസിനു പകരം ആയാണ് മുന്‍ ബാഴ്സ താരമായ ഔബമെയാങ്ങിനെ കൊണ്ട് വരാന്‍ മാഴ്സിലി ഒരുങ്ങുന്നത്.അടുത്ത സീസണില്‍ യൂറോപ്പ ലീഗ് യോഗ്യത നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.അതിനാല്‍ നിലവില്‍ അവരുടെ ടീമിനെ കൂടുതല്‍ മെച്ചപ്പെടുതാനുള്ള തീരുമാനത്തില്‍ ആണ് ഫ്രഞ്ച് ക്ലബ്.






































