വന്ന വഴി മറക്കാതെ ആരോൺ റാംസെ
വെയിൽസ് ക്യാപ്റ്റൻ ആരോൺ റാംസെ രണ്ട് വർഷത്തെ കരാറിൽ തന്റെ ബാല്യകാല ക്ലബ്ബായ കാർഡിഫ് സിറ്റിയിലേക്ക് മടങ്ങുകയാണെന്ന് ചാമ്പ്യൻഷിപ്പ് ടീം ശനിയാഴ്ച അറിയിച്ചു.പരസ്പര ധാരണ പ്രകാരം റാംസി ഫ്രഞ്ച് ക്ലബ് വിട്ടതായി നൈസ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
32 കാരനായ മിഡ്ഫീൽഡറും മുൻ ആഴ്സണൽ കളിക്കാരനും കഴിഞ്ഞ ഓഗസ്റ്റിൽ ഫ്രീ ട്രാൻസ്ഫറിൽ നൈസിൽ എത്തി 34 മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രം ആണ് അദ്ദേഹം നേടിയത്.ക്ലബ്ബിന്റെ യൂത്ത് അക്കാദമിയുടെ പന്ത് കളിയില്‍ മുന്നേറിയ താരം 2007-ൽ കാർഡിഫിന് വേണ്ടി 16-ാം വയസ്സിൽ തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഒരു വർഷത്തിനുശേഷം അദ്ദേഹം ആഴ്സണലിലേക്ക് മാറി.ഒരു ദിവസം താൻ തിരിച്ചുവരുമെന്ന് എപ്പോഴും കരുതിയിരുന്നു, ഇപ്പോൾ അത് ചെയ്യാൻ പറ്റിയ സമയമാണ് എന്ന് റാംസി പ്രസ്താവനയിൽ പറഞ്ഞു.






































