Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team legends Top News

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഇന്ത്യയുടെ മുന്‍ ലോകക്കപ്പ് ഹീറോ !!!!!

July 16, 2023

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഇന്ത്യയുടെ മുന്‍ ലോകക്കപ്പ് ഹീറോ !!!!!

2007ലെ ടി20 ലോകകപ്പ് വിജയം ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെയും ഓർമ്മയിൽ പതിഞ്ഞ ഒന്നാണ്.ആ ലോകക്കപ്പ് വിജയത്തിന്‍റെ ക്രെഡിറ്റ്‌  ധോണി,യുവരാജ് എന്നിവര്‍ക്ക് മാത്രമല്ല സമ്മര്‍ദ നിമിഷത്തില്‍ പോലും  ചാഞ്ചല്യം ഇല്ലാതെ പന്തെറിയാന്‍ കഴിഞ്ഞ ജോഗീന്ദര്‍ ശര്‍മ എന്ന യുവ ബോളര്‍ക്കും ഉള്ളതാണ്.ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ജോഗീന്ദർ ഹരിയാന പോലീസിൽ ഡിഎസ്പിയായി.നോര്‍ത്ത് ഇന്ത്യയില്‍ ശക്തമായ മഴ കാരണം അതീവ വെള്ളപോക്കത്തിന്റെ കെടുതിയില്‍ ആണ് അവിടുത്തെ സ്ഥലങ്ങള്‍. ജൂലൈ 13 ന്, വെള്ളപ്പൊക്ക സമയത്ത് ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി ഹരിയാനയിൽ നിന്നുള്ള മറ്റ് പോലീസുകാർക്കൊപ്പം സേവനം അനുഷ്ട്ടിക്കുന്നത് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.”നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യങ്ങൾ ഞങ്ങൾ അഭിമുഖീകരിക്കുന്നു” എന്ന ടൈറ്റില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം ആണ് അദ്ദേഹം തന്‍റെ പിക്ക് ഷെയര്‍ ചെയ്തത്.2004 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിലാണ് ജോഗീന്ദർ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്.മൊത്തത്തിൽ, ജോഗീന്ദർ 8 മത്സരങ്ങൾ കളിച്ചു, 35 അന്താരാഷ്ട്ര റൺസും 5 വിക്കറ്റും നേടി.തന്‍റെ പ്രകടനത്തിന്‍റെ നിലവാരം ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് തന്‍റെ ക്രിക്കറ്റ് കരിയറിനോട് വിട പറയേണ്ടി വന്നു.

Leave a comment