Cricket cricket worldcup Cricket-International IPL IPL-Team Top News

ഇന്ത്യന്‍ ജേഴ്സി ആദ്യമായി അണിയുമ്പോള്‍ അടക്കി വെച്ച കണ്ണുനീര്‍ പുറത്തേക്ക് വരും

July 16, 2023

ഇന്ത്യന്‍ ജേഴ്സി ആദ്യമായി അണിയുമ്പോള്‍ അടക്കി വെച്ച കണ്ണുനീര്‍ പുറത്തേക്ക് വരും

സെപ്റ്റംബർ 23 നും ഒക്ടോബർ 8 നും ഇടയിൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള പുരുഷ-വനിതാ ടീമുകളെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. നിരവധി യുവ ക്രിക്കറ്റ് താരങ്ങൾ 15 അംഗ ടീമിൽ ഇടം നേടി, പട്ടികയില്‍ ഐപിലിലെ പ്രകടനം കൊണ്ട് ആരാധകരെ ഉണ്ടാക്കി എടുത്ത റിങ്കു സിങ്ങും ഉണ്ട്.

Ruturaj Gaikwad To Lead India At Asian Games In Hangzhou, Rinku Singh Gets  Maiden Call-Up

വാര്‍ത്ത അറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിച്ച താരം തന്‍റെ സന്തോഷം മറച്ചു വെച്ചില്ല.”എന്‍റെ മനസ് ഉറച്ചതാണ്.പക്ഷെ ഞാൻ ആദ്യമായി ഇന്ത്യൻ ജേഴ്‌സി അണിയുമ്പോൾ കരയും എന്നത് എനിക്ക് ഉറപ്പാണ്.എന്തെന്നാല്‍ എന്‍റെ വഴി അത്രയും ദുര്‍ഘടം പിടിച്ചത് ആയിരുന്നു.ഇന്ത്യന്‍ ജേഴ്സി അണിയുക എന്നത് എന്‍റെ എകാലത്തെയും വലിയ സ്വപ്നം ആണ്.ഭാവിയെക്കുറിച്ച് ഞാൻ അധികം ചിന്തിക്കുന്നില്ല.ഇപ്പോള്‍ ഈ നിമിഷത്തില്‍ ജീവിക്കുന്ന ആള്‍ ആണ് ഞാന്‍.അതിനാല്‍ ഇന്ത്യന്‍ ടീമില്‍ എന്‍റെ ഭാവി ഓര്‍ത്ത് ഞാന്‍ തല പുകക്കുന്നില്ല.ഇപ്പോഴത്തെ ഈ അവസരം ആസ്വദിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.”റിങ്കു റെവ്സ്പോര്‍ട്ട്സിനോട് പറഞ്ഞു.

Leave a comment