യാൻ സോമറിന്റെ വ്യക്തിപരമായ നിബന്ധനകൾ ഇന്‍റര്‍ മിലാന്‍ അംഗീകരിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടിട്ടില്ലെങ്കിലും, ആന്ദ്രെ ഒനാനയുടെ പകരക്കാരനെ കണ്ടെത്തുന്നതില്‍ ഇന്‍റര്‍ മിലാന്‍ വിജയം നേടിയിരിക്കുന്നു.ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ബയേൺ മ്യൂണിക്ക് കീപ്പർ യാൻ സോമ്മറുമായി ഇന്റർ വ്യക്തിഗത നിബന്ധനകൾ അംഗീകരിച്ചു, ഇനി അവശേഷിക്കുന്നത് രണ്ട് ക്ലബ്ബുകളും ഫീസിന്‍റെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തുക എന്നതാണ്.
കഴിഞ്ഞ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്കീയിംഗ് അപകടത്തെത്തുടർന്ന് വിശ്രമത്തില്‍ ആയിരുന്ന മാനുവൽ ന്യൂയറിനു പകരക്കാന്‍ ആയിട്ടാണ് സോമർ മ്യൂണിക്കിലേക്ക് വണ്ടി കയറിയത്.പരിക്ക് മാറിയ ന്യൂയറിന് ഇപ്പോൾ വീണ്ടും പിച്ചിലേക്ക് ഇറങ്ങാം.അങ്ങനെ സംഭവിച്ചാല്‍ സോമറിന് ബെഞ്ചിലേക്ക് പോകേണ്ടി വരും.അതിനാൽ അദ്ദേഹം ക്ലബ് വിടാനുള്ള തീരുമാനത്തില്‍ തന്നെ ആയിരുന്നു.ബയേണില്‍ താരം മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. അതിനാല്‍ മുന്‍നിര ക്ലബുകള്‍ തന്നെ അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ വരും എന്ന് താരത്തിനും എജന്റിനും ഉറപ്പ് ആയിരുന്നു.