ആര്‍തര്‍ മെലോ അടുത്ത സീസണില്‍ ഫിയോറെന്‍റ്റീനയില്‍ കളിക്കും
ഫാബ്രിസിയോ റൊമാനോ നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവന്റസും ഫിയോറന്റീനയും മിഡ്ഫീൽഡർ ആർതർ മെലോയുടെ കരാർ പൂർത്തിയാക്കുന്നതിന്റെ അവസാന സ്റ്റേജില്‍ ആണ്.അടുത്ത വേനൽക്കാല വിന്‍ഡോയില്‍ ബ്രസീൽ താരത്തിനെ വാങ്ങാൻ ഉള്ള ഓപ്ഷനും ഫിയോറന്റീന കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആർതറിന്റെ ഭീമമായ ശമ്പളത്തിന്റെ ഒരു ഭാഗം യുവന്റസ് അടക്കം എന്ന് ഏറ്റിട്ടുണ്ട്.
യുവന്‍റ്റസില്‍ നിന്ന് പല താരങ്ങളെയും പുറത്താക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് മാനെജ്മെന്റ്.അതില്‍ ഒരാള്‍ ആണ് ആര്‍തര്‍ മെലോ.മെലോക്ക് വലിയ സാലറി ആണ് യുവേ മാസം തോറും കൊടുത്ത് വരുന്നത്.താരത്തിനെ കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിലേക്ക് ലോണില്‍ വിട്ടു എങ്കിലും പരിക്ക് മൂലം അദ്ദേഹത്തിന് യാതൊന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.അതിനാല്‍ അദ്ദേഹത്തിനെ വാങ്ങാന്‍ ഏതു ക്ലബും മുന്നോട്ട് വരുന്നതും ഇല്ല.ഇത് യുവന്‍റ്റസിന് വലിയ തലവേദന സൃഷ്ട്ടിച്ചു.എന്നാല്‍ ഇപ്പോള്‍ താരത്തിനു തന്‍റെ കരിയര്‍ വീണ്ടെടുക്കാന്‍ പറ്റിയ ഒരവസരം ആണിത്.