വാലെജോ ലോൺ ഇടപാടിൽ ഗ്രാനഡയിൽ ചേര്‍ന്നു
2024 വേനൽക്കാലത്ത് കാലഹരണപ്പെടുന്ന ഒരു വർഷത്തെ ലോൺ ഡീലിൽ ഗ്രാനഡയിൽ തങ്ങളുടെ ഡിഫൻഡർ ജീസസ് വല്ലെജോ ചേരും എന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.റയൽ മാഡ്രിഡുമായുള്ള വല്ലെജോയുടെ കരാർ 2025-ൽ അവസാനിക്കും, അതിനാൽ അടുത്ത വർഷം താരത്തിനെ നിലനിര്താണോ അതോ കിട്ടുന്ന തുകക്ക് വില്‍ക്കണോ എന്നുള്ള തീരുമാനം റയലിന് എടുക്കേണ്ടി വരും.
ഗ്രനാഡക്ക് വേണ്ടി താരത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിയും എങ്കില്‍ തീര്‍ച്ചയായും അടുത്ത സീസണില്‍ താരത്തിന്‍റെ കരാര്‍ റയല്‍ മാഡ്രിഡ് നീട്ടും. കഴിഞ്ഞ രണ്ട് സീസണുകളിൽ മാഡ്രിഡിന്റെ ബെഞ്ചിൽ മാത്രം ആയിരുന്നു താരത്തിന്‍റെ സ്ഥാനം.ഇതിനു ഒരു മാറ്റം വരുത്താനുള്ള നല്ല ഒരവസരം ആണ് താരത്തിനു ലഭിച്ചിരിക്കുന്നത്.ലാലിഗയിലെക്ക് പ്രമോഷന്‍ ലഭിച്ച ഗ്രനാഡ താരത്തിന്‍റെ പ്രൊഫൈലിനു പറ്റിയ ഒരു ക്ലബ് തന്നെ ആണ്.