അലിക്ക് പിന്തുണയുമായി ഫുട്ബോള്‍ ലോകം !!!!!
ഇന്നലെ തന്‍റെ അഭിമുഖത്തിനു ശേഷം ഫുട്ബോൾ ലോകം ഡെലെ അലിക്ക് ചുറ്റും അണിനിരക്കുകയും സോഷ്യൽ മീഡിയ വഴി അദ്ദേഹത്തിന് പിന്തുണ നൽകുകയും ചെയ്തു.ഗാരി നെവിലെക്ക് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍ താരം തന്‍റെ സ്ലീപ്പിംഗ് ടാബ്‌ലെറ്റുകളോടുള്ള ആസക്തിയും വിഷാദ രോഗത്തെ കുറിച്ചും തുറന്നു സംസാരിച്ചിരുന്നു.ഇതില്‍ നിന്നും എല്ലാം മോചനം തേടി താന്‍ ഇപ്പോള്‍ പുനരധിവാസ കേന്ദ്രത്തില്‍ ആണ് എന്നും അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ജെയിംസ് മാഡിസൺ ആണ് ആദ്യം താരത്തിനു സാമൂഹ മാധ്യമങ്ങളില്‍ പിന്തുണ നല്കിയത്.പിന്നീട് ഇംഗ്ലീഷ് ഫുട്ബോള്‍ താരങ്ങള്‍ ആയ ഡൊമിനിക് കാൽവർട്ട്-ലെവിൻ,ഹാരി കെയിന്‍,ഡെക്ലാന്‍ റൈസ് ,കീറൻ ട്രിപ്പിയർ, ഗബ്രിയേൽ അഗ്ബോൺലഹോർ, ജാമി റെയ്നോൾഡ്സ് എന്നിവരും താരത്തിനെ പിന്തുണച്ചു എത്തി.ഇത് കൂടാതെ ഡേവിഡ് ബെക്കാം,ഫിഫ ചെയര്‍മാന്‍ ആയ ഇൻഫാന്റിനോ എന്നിവരും അലിയുടെ തുറന്നു പറച്ചില്‍ ധീരമായ കാര്യം ആണ് എന്നും രേഖപ്പെടുത്തി.ടോട്ടൻഹാമിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടും താരത്തിന്‍റെ ചിത്രം പങ്കു വെച്ചു കൊണ്ട് അദ്ദേഹം ഈ പോരാട്ടത്തില്‍ ഒറ്റക്കല്ല എന്ന് രേഖപ്പെടുത്തി.






































