സഹലിനെ നമുക്ക് നഷ്ട്ടം ആയിരിക്കുന്നു
ഇന്ത്യൻ ഫുട്‌ബോളിൽ മറ്റൊരു മെഗാ ട്രാൻസ്ഫർ നടന്നിരിക്കുന്നു.റൈവല്‍സ് ആയ മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്ട്ടേഴ്സും തമ്മില്‍ ഒരു സ്വാപ് ഡീല്‍ ആണ് നടത്തിയത്.പ്രീതം കോട്ടാലും സഹൽ അബ്ദുൾ സമദും ഉൾപ്പെടുന്ന ഡീല്‍ ആണ് ഇരു ടീമുകളും പൂര്‍ത്തിയാക്കിയത്.
സഹലിനെ പോലൊരു യുവ താരത്തിനെ നഷ്ട്ടപ്പെടുത്തിയത് നിലവിലെ കേരള ബ്ലാസ്ട്ടേഴ്സ് മാനേജ്മെന്റിന്റെ മറ്റൊരു പിടിപ്പുകേട് തന്നെ ആണ്.കഴിഞ്ഞ സീസണുമായി ബന്ധപ്പെട്ട ചില കാരണങ്ങളാൽ മറ്റൊരു പ്രമുഖ താരം ആയ പ്രഭ്സുഖൻ ഗിലിനെയും ബ്ലാസ്ട്ടേഴ്സിന് നഷ്ട്ടം ആയി.സഹലിന്റെ സേവനം ലഭിക്കുന്നതിന് 2.5 കോടി രൂപ ട്രാൻസ്ഫർ ഫീസ് നൽകാമെന്ന് ബഗാൻ സമ്മതിച്ചതായും കോട്ടാലിന്റെ റിലീസിന് അവര്‍ക്ക് കേരള ടീം ഒരു കോടി നല്‍കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.കോട്ടാലിന്റെ സേവനത്തിനു വേണ്ടി പല ക്ലബുകളും മുന്നോട്ട് വന്നിരുന്നു എങ്കിലും മഞ്ഞപ്പട കൂടുതല്‍ സാലറിയും തരകേടില്ലാത്ത സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റും നല്‍കും എന്നതിനാല്‍ അദ്ദേഹം കൊച്ചിയിലേക്ക് വണ്ടി കയറി.






































