EPL 2022 European Football Foot Ball International Football Top News transfer news

പ്രീസീസൺ പോരാട്ടത്തിൽ ആഴ്സണലിനെ സമനിലയില്‍ തളച്ചിട്ട് നർൻബെർഗ്

July 14, 2023

പ്രീസീസൺ പോരാട്ടത്തിൽ ആഴ്സണലിനെ സമനിലയില്‍ തളച്ചിട്ട് നർൻബെർഗ്

പ്രീസീസണിലെ ആദ്യ മത്സരത്തിൽ ആഴ്‌സണൽ നർൻബെർഗിനോട് 1-1 സമനിലയിൽ പിരിഞ്ഞു.മത്സരം തുടങ്ങി ഏഴാം മിനുറ്റ് പിന്നിടുമ്പോഴേക്കും തന്നെ ഗോള്‍ നേടി കൊണ്ട് ബുക്കായോ സാക്ക സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ബെൻ വൈറ്റ് ആണ് താരത്തിനു അവസരം സൃഷ്ട്ടിച്ച് കൊടുത്തത്.യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്‌ട്രൈക്കർ ഫോലാറിൻ ബലോഗൻ ആഴ്സണലിന്റെ ലീഡ് ഇരട്ടിപ്പിക്കുന്നതിന്റെ വളരെ അടുത്ത് വരെ എത്തി.എന്നാല്‍ അദ്ധേഹത്തെ നിര്‍ഭാഗ്യം പിന്തുടര്‍ന്നു.

FC Nurnberg vs Arsenal highlights: Saka stunner, chaotic own goal and big  double Balogun misses - football.london

രണ്ടാം പകുതിയില്‍ അവസരങ്ങള്‍ പലതും ആഴ്സണല്‍ സൃഷ്ട്ടിച്ചു എങ്കിലും കാഞ്ചി ഒക്കുന്‍ക്കി  നർൻബെർഗിനു വേണ്ടി സമനില ഗോള്‍ നേടി.തോറ്റു എങ്കിലും തന്‍റെ ടീമിന്‍റെ പ്രകടനം വളരെ മികച്ച രീതിയില്‍ ആയിരുന്നു എന്ന അഭിപ്രായം ആയിരുന്നു മാനേജര്‍ മൈക്കല്‍ ആര്‍റെറ്റക്ക്.ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന എംഎൽഎസ് ഓൾ-സ്റ്റാർ ഗെയിമാണ് ആഴ്സണലിന്റെ അടുത്ത പ്രീസീസന്‍ മത്സരം.മുന്‍ ചെല്‍സി താരം ആയിരുന്ന കായി ഹാവേര്‍ട്ട്സ് ഇന്നലെ ആഴ്സണല്‍ ജേഴ്സിയില്‍ ആദ്യമായി ഒരു മത്സരം കളിച്ചു.

Leave a comment