പിഎസ്ജിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മാർക്കോ വെറാറ്റിയുടെ മുൻ ഏജന്റ്
മാർക്കോ വെറാറ്റിയുടെ മുൻ ഏജന്റ് ഡൊണാറ്റോ ഡി കാംപ്ലി പിഎസ്ജിക്കെതിരെ വളരെ മോശമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.താരങ്ങള്‍ തങ്ങളുടെ ക്ലബ് വിട്ട് പോകുമെന്ന് ആയാല്‍ അവരെ ബ്ലാക്ക്മെയിൽ ചെയ്യുകയും അവരോടു മോശമായി പെരുമാറുകയും ക്ലബ് ചെയ്യുമെന്ന് ഡി കാംപ്ലി പറഞ്ഞു.വെറാറ്റി ബാഴ്‌സലോണയിലേക്ക് മാറാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ എജന്റ്റ് ആയ ഡി കാംപ്ലി തീരുമാനിച്ചു.
എന്നാല്‍ ഡീല്‍ ഉപേക്ഷിച്ചില്ല എങ്കില്‍ വെറാട്ടിയുടെ എജന്റ്റ് റോളില്‍ നിന്ന് ഡൊണാറ്റോയേ നീക്കം ചെയ്യുമെന്നും പിഎസ്ജി ചെയര്‍മാന്‍ ആയ അൽ ഖെലൈഫി ഭീഷണി മുഴക്കിയതായും റെലേവോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.2017 ല്‍ അദ്ദേഹത്തിനെ എജന്റ്റ് റോളില്‍ നിന്ന് വെറാട്ടി മാറ്റുകയും ചെയ്തിരുന്നു.ഇത്രയും നടന്നിട്ടും വെറാട്ടി ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നും അത് ഒരുപക്ഷേ അവരോടുള്ള ഭയം കൊണ്ട് ആയിരിക്കും എന്നും ഡി കാംപ്ലി പറഞ്ഞു.






































