തിയഗോയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തി ബാഴ്സലോണ
വലിയ പ്രതീക്ഷകളോടെ ലിവര്‍പൂളിലേക്ക് എത്തിയ തിയഗോ അൽകന്റക്ക് തന്റെ പഴയ ഫോമിലേക്ക് എത്താന്‍ കഴിഞ്ഞില്ല.താരത്തിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് ലിവര്‍പൂള്‍ മാനെജ്മെന്റ്.താരത്തിനു വേണ്ടി ഏതു ക്ലബും ലിവര്‍പൂളുമായി ബന്ധപ്പെട്ടിട്ടില്ല എന്നത് അവര്‍ക്ക് ആശങ്ക നല്കുന്നു.എന്നാല്‍ ഈ അവസരം സൂക്ഷമമായി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ബാഴ്സലോണ.
ക്ലബിന്റെ സിസ്റ്റത്തിനെ കുറിച്ച് നല്ല പോലെ അറിയാവുന്ന തിയഗോയേ പോലൊരു സീനിയര്‍ താരത്തിന്റെ സേവനം ബാഴ്സലോണക്ക് ആവശ്യം ആണ്.എന്നാല്‍ ഗുണ്ടോഗന്, പെഡ്രി, ഗാവി, പാബ്ലോ ടോറേ,ഡി യോങ്ങ് എന്നിവര്‍ ഇപ്പോള്‍ ഉള്ളപ്പോള്‍ തന്നെ ഒരു സെന്‍ട്രല്‍ മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യുക എന്നത് അത്ര അപ്രാപ്ര്യം അല്ല.ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആണ് ബാഴ്സക്ക് ഇപ്പോള്‍ അത്യാവശ്യം.എന്നാലും ക്ലബ് മാനേജ്മെന്റ് തിയഗോയുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നുണ്ട്.ലിവര്‍പൂളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന സാലറി വെട്ടി ചുരുക്കിയാലും കുഴപ്പമില്ല ബാഴ്സയില്‍ കളിക്കുക എന്നത് താരത്തിന്റെ ലക്ഷ്യം ആണ്.ബയേണില്‍ ഉള്ളപ്പോള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ശ്രമം നടത്തിയിരുന്നു എങ്കിലും ഒരു ഡീലില്‍ എത്താന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.






































