പ്രീസീസന്‍ ; രണ്ടാം നിര ജര്‍മന്‍ ക്ലബിനെ നേരിടാന്‍ ഒരുങ്ങി ആഴ്സണല്‍
രണ്ടാം നിര ബുണ്ടസ്ലിഗ ടീം ആയ ന്യൂറംബർഗിനെ ഇന്ന് ആഴ്സണല്‍ തങ്ങളുടെ ആദ്യ പ്രീ സീസണ്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തര മണിക്ക് ന്യൂറംബർഗിന്‍റെ ഹോമായ മാക്സ്-മോർലോക്ക്-സ്റ്റേഡിത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.പല പുതിയ സൈനിങ്ങുകളും ഈ സമ്മറില്‍ പൂര്‍ത്തിയാക്കിയ ആഴ്സണല്‍ പ്രീ സീസന്‍ മുതല്‍ക്ക് തന്നെ കാര്യങ്ങള്‍ വളരെ ഗൗരവമായി കണ്ടേക്കും.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടക്ക് വെച്ച് പ്രീമിയര്‍ ലീഗ് നഷ്ട്ടപ്പെടുത്തിയ ആഴ്സണല്‍ ഈ സീസണില്‍ രണ്ടും കല്‍പ്പിച്ചാണ്.അതിന്‍റെ ഫലം ആണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്.65 മില്യണ്‍ യൂറോ നല്‍കി കായി ഹവേര്‍ട്ട്സിനെ സൈന്‍ ചെയ്ത ലണ്ടന്‍ ക്ലബ് അടുത്ത് തന്നെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ആയ ഡെക്ലാന്‍ റൈസിനെ സൈന്‍ ചെയ്യാനുള്ള ഒരുക്കത്തില്‍ ആണ്.ഇത് കൂടാതെ പല മുന്‍ നിര താരങ്ങളും ആഴ്സണല്‍ ട്രാന്‍സ്ഫര്‍ കമ്മിറ്റിയുടെ നോട്ടപുള്ളികള്‍ ആണ്.പലര്‍ക്ക് വേണ്ടിയും അവര്‍ ഒഫീഷ്യല്‍ ബിഡ് നല്‍കാനും സാധ്യതയുണ്ട്. അങ്ങനെ ഉള്ള സ്ഥിതിക്ക് ഈ പ്രീസീസന്‍ മത്സരത്തില്‍ വലിയൊരു മാര്‍ജിനില്‍ തന്നെ ജര്‍മന്‍ രണ്ടാം നിര ക്ലബ് ആയ ന്യൂറംബർഗിനെതിരെ വലിയൊരു മാര്‍ജിനില്‍ ഉള്ള വിജയം ആണ് ആര്‍റെറ്റ സ്വപ്നം കാണുന്നത്.