സൗദിയില്‍ നിന്നും വമ്പന്‍ ഓഫര്‍ ; ലിവര്‍പൂളിനോട് ബൈ പറയാന്‍ ഒരുങ്ങി ജോർദാൻ ഹെൻഡേഴ്സൺ
ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഫാക്കിന്റെ കണ്ണ് തള്ളും ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.സൗദി പ്രോ ലീഗ് ടീം കഴിഞ്ഞയാഴ്ച ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ അവരുടെ പുതിയ മാനേജരായി നിയമിച്ചിരുന്നു.അതിനു ശേഷം ഇംഗ്ലീഷ് താരത്തിനെ കൂടി സൈന്‍ ചെയ്യാന്‍ അവര്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ യൂറോ 2024 ന് മുമ്പ് ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിൽ തന്റെ സ്ഥാനം നിലനിർത്താൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ താൽപ്പര്യപ്പെടുന്നതിനാല്‍ ലിവര്‍പൂളില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.എന്നിരുന്നാലും, അടുത്തിടെയുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഹെൻഡേഴ്സൺ ഒരു പുനർവിചിന്തനത്തിലാണെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ തന്റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.പ്രമുഖ കായിക മാധ്യമം ആയ ദി അത്ലട്ടിക്ക് വാര്‍ത്ത ശരി വെച്ചതിനാല്‍ താരം സൗദി ക്ലബില്‍ അടുത്ത സീസണില്‍ കളിക്കുവാനുള്ള സാധ്യത വളരെ അധികം വലുത് തന്നെ ആണ്.ലിവർപൂളിന്റെ ശമ്പളം നാലിരട്ടിയായി ഉയർത്തുന്ന ഒരു “ജീവിതം മാറ്റിമറിക്കുന്ന ഓഫർ” ഹെൻഡേഴ്സണിന് ലഭിച്ചതായി റിപ്പോർട്ട് അവകാശപ്പെടുന്നു.കണക്ക് പരിശോധിക്കുകയാണ് എങ്കില്‍ 700,000 പൗണ്ടിലധികം താരത്തിന് ഒരാഴ്ച്ച ലഭിക്കും.






































