EPL 2022 European Football Foot Ball International Football Top News transfer news

സ്‌ട്രൈക്കർ ലോയിസ് ഓപ്പണ്ട ഉടന്‍ തന്നെ ഒരു ആര്‍ബി ലെപ്സിഗ് താരം ആയേക്കും

July 13, 2023

സ്‌ട്രൈക്കർ ലോയിസ് ഓപ്പണ്ട ഉടന്‍ തന്നെ ഒരു ആര്‍ബി ലെപ്സിഗ് താരം ആയേക്കും

ഫ്രഞ്ച് ക്ലബ് ആയ ലെന്‍സുമായി ലോയിസ് ഓപ്പൺഡയേ സൈന്‍ ചെയ്യാനുള്ള കരാറില്‍ ജര്‍മന്‍ ക്ലബ് ആയ ആര്‍ബി ലെപ്സിഗ്   എത്തിയതായി  റിപ്പോര്‍ട്ട്.താരത്തിനു വേണ്ടി ലെപ്സിഗ് ആദ്യം 38 ദശലക്ഷം യൂറോ നല്‍കും  പിന്നീട് ആഡ്-ഓണുകള്‍ നല്‍കാനും തയ്യാര്‍ ആണ് എന്ന്  കരാറില്‍ ലെപ്സിഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Openda's rapid rise could be tonic to Lukaku injury concerns | SuperSport

 

ഈ ആഴ്ച അവസാനത്തോടെ മെഡിക്കൽ പരിശോധന താരം പൂര്‍ത്തിയാക്കും.അദ്ദേഹം അഞ്ച് വർഷത്തെ കരാറിൽ ആണ്  ഒപ്പിടാന്‍ പോകുന്നത്.21 കാരനായ ഫോർവേഡ് കഴിഞ്ഞ സീസണിൽ ലെൻസിനായി മികച്ച പ്രകടനമായിരുന്നു, ലീഗ് 1 ൽ 21 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം  നേടി.ലീഗ് ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്‌നിന് പിന്നിൽ ഒരു പോയിന്ടിനു  പിന്നില്‍ ആയിരുന്നു ലെന്‍സ്‌.ഇത്രയും എത്താന്‍ അവരെ സഹായിച്ചതയില്‍ ഒരു വലിയ പങ്ക് തന്നെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ ആയിരുന്നു.അടുത്ത സീസണില്‍ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാന്‍ ഒരുങ്ങുന്ന  ലെന്‍സ്‌ ഓപ്പൺഡയേ വിറ്റ പണം കൊണ്ട് തങ്ങളുടെ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമിക്കും.

Leave a comment