സില്‍വക്ക് വേണ്ടി ഒരു വട്ടം കൂടി ഭാഗ്യം പരീക്ഷിക്കാന്‍ ബാഴ്സലോണ
വരും ആഴ്ചകളിൽ ഒരു മികച്ച മാഞ്ചസ്റ്റർ സിറ്റി താരത്തിനുള്ള മറ്റൊരു ഓഫറുമായി ബാഴ്‌സലോണ വീണ്ടും വിപണിയില്‍ സജീവം ആകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ബെർണാഡോ സിൽവയാണ് ആ താരം.താരം കഴിഞ്ഞ കുറച്ച് സീസണുകളില്‍ ആയി ബാഴ്സലോണയുടെ റഡാറില്‍ സജീവമായി തുടരുന്നുണ്ട്.അവരുടെ മോശം സാമ്പത്തികം മാത്രമാണ് ട്രാന്‍സ്ഫര്‍ യാതാര്‍ത്ഥ്യം ആക്കാതെ ഇരിക്കാനുള്ള പ്രധാന കാരണം.
നൗ ക്യാമ്പിലേക്കുള്ള ഒരു നീക്കത്തെക്കുറിച്ച് താരവും വളരെ അധികം സ്വപ്നം കാണുന്നുണ്ട്.സാലറി കുറച്ച് ആണെങ്കിലും സാവിക്ക് കീഴില്‍ കളിക്കുക എന്നത് താരം ആഗ്രഹിക്കുന്നു.ഇന്നലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ബാഴ്സ പ്രസിഡന്റ് ലപോര്‍ട്ട ഇനി ഈ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ രണ്ടു മിഡ്ഫീല്‍ഡര്‍മാരെയും ഒരു വിങ്ങ് ബാക്കിനെയും മാത്രമേ വാങ്ങുന്നുള്ളൂ എന്ന് വെളിപ്പെടുത്തിയിരുന്നു.ഒന്ന് ബുസ്ക്കറ്റ്സിന് പകരം കളിക്കാന്‍ ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും മറ്റേത് അട്ടാക്കിങ്ങ് പൊസിഷനില്‍ കളിക്കാന്‍ കെല്‍പുള്ള ഒരു പത്താം നമ്പര്‍ താരതിനെയും ആണ് ബാഴ്സ ലക്‌ഷ്യം വെക്കുന്നത്.ഈ റോളില്‍ പറ്റിയ താരം ആണ് സില്‍വ.താരത്തിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ഇപ്പോഴും തുടരുന്ന ക്ലബ് തങ്ങളുടെ ഭാഗ്യം ഒരു വട്ടം കൂടി പയറ്റി നോക്കുമെന്ന് പ്രമുഖ കായിക പത്രമായ മുണ്ടോ ഡിപ്പോര്‍ട്ടിവോ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






































