ഹാരി കെയിനിനെ സൈന്‍ ചെയ്യാന്‍ സാധിയോ മാനെയെ ബലിയാടാക്കാന്‍ ഒരുങ്ങി ബയേണ്‍
ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്‌നിന്‍റെ സൈന്‍ നേടുന്നതിന്റെ ധനസമാഹരണത്തിനായി ഈ വേനൽക്കാലത്ത് സാഡിയോ മാനെ വെറും 17 മില്യൺ പൗണ്ടിന് വിൽക്കാൻ ബയേൺ മ്യൂണിക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.കഴിഞ്ഞ വേനൽക്കാലത്ത് ലിവർപൂളിൽ നിന്ന് 35 മില്യൺ പൗണ്ടിനു ആണ് താരത്തിനെ ബയേണ്‍ മ്യൂണിക്ക് സൈന്‍ ചെയ്തത്.
ആരാധകര്‍ ആയും സഹ താരങ്ങള്‍ ആയും ഒരു സൗഹൃദം നേടി എടുക്കാന്‍ മാനെക്ക് കഴിഞ്ഞിട്ടില്ല.താരം മാനേജര്‍ ആയ തോമസ് ടുഷലിന്റെ പ്ലാനിലും ഇല്ല.അതിനാല്‍ അദ്ധേഹത്തെ വിറ്റ് പണം സമ്പാദിക്കുക എന്നത് തന്നെ ആണ് നല്ല പ്ലാന്‍ എന്ന തീരുമാനത്തിലേക്ക് ബയേണ്‍ മാനെജ്മെന്റ് എത്തിയത്.ഹാരി കേയിനിനു വേണ്ടി ബയേണ്‍ നല്‍കിയ ആദ്യ രണ്ടു ബിഡും ടോട്ടന്‍ഹാം നിരസിച്ചിരുന്നു.ഇപ്പോള്‍ മൂന്നാം ബിഡ് സ്ഥാന്‍ഡ് ബൈ മോഡില്‍ ആണ്.ടോട്ടന്‍ഹാം അത് സ്വീകരിച്ചില്ല എങ്കില്‍ ഉടന്‍ തന്നെ ബിഡ് പണം വര്‍ധിപ്പിക്കാന്‍ ബയേണ്‍ നിര്‍ബന്ധിതര്‍ ആയേക്കും.അങ്ങനെ എങ്കില്‍ ടീമില്‍ വേണ്ടാത്ത താരങ്ങളെ വിറ്റ് പണം നേടുക എന്നത് അല്ലാതെ അവരുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല.






































