EPL 2022 European Football Foot Ball International Football Top News transfer news

ഗാബ്രി വീഗക്ക് ഒരു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി ആഴ്സണല്‍

July 12, 2023

ഗാബ്രി വീഗക്ക് ഒരു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി ആഴ്സണല്‍

സെൽറ്റ വിഗോയുടെ ഗാബ്രി വീഗയെ സൈന്‍ ചെയ്യാനുള്ള റേസില്‍ ഇപ്പോള്‍ മുന്നില്‍ ഉള്ളത് ആഴ്സണല്‍ ആണ്.ഇത്രയും കാലം താരം ആഴ്സണലിന്റെ ചിര വൈരികള്‍ ആയ ടോട്ടന്‍ഹാമിന്‍റെ പ്രധാന ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയിരുന്നു താരം.താരത്തിന്‍റെ പ്ലേയിംഗ് പ്രൊഫൈലില്‍ ആഴ്സണല്‍ കോച്ച് ആയ മൈക്കല്‍ ആര്‍റെറ്റക്ക് അതിയായ താല്‍പര്യം ഉണ്ട്.

Arteta loses player who 'has given absolutely everything' for Arsenal after  major midfield exit is confirmed

 

സ്പാനിഷ് താരമായ വെയിഗക്ക് മൈക്കല്‍ ആര്‍റെറ്റയുടെ പ്രൊജക്റ്റില്‍ അംഗം ആവാന്‍ ആഗ്രഹം ഉണ്ട്.റിപ്പോര്‍ട്ട് പ്രകാരം    സെൽറ്റ വിഗോ താരത്തിനു വേണ്ടി ബിഡ് സമര്‍പ്പിക്കാനുള്ള നീക്കം ആഴ്സണല്‍ അണിയറയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.താരം പല ഉന്നത ക്ലബുകളുടേയും നോട്ട പുള്ളിയാണ്.അതിനാല്‍ ബിഡ് സമര്‍പ്പിക്കല്‍ പ്രക്രിയ വേഗത്തില്‍ ആക്കാനുള്ള തീരുമാനത്തില്‍ ആണ് ആഴ്സണല്‍ ബോര്‍ഡ്.ചെൽസി, ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരെല്ലാം നിലവില്‍ താരത്തിന്‍റെ കാര്യത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a comment