വീണ്ടും മിന്നി മിന്നു : ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 8 റൺസ് ജയം
ബംഗ്ലാദേശ് വനിതകളെ 87 റൺസിന് പുറത്താക്കി 8 റൺസിന് വിജയിച്ചതിന് ശേഷം ഒരു കളി ശേഷിക്കേ ടി20 ഐ പരമ്പര ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. ബംഗ്ലാദേശ് ടീമിന് 10 റൺസ് വേണ്ടിയിരുന്ന നാടകീയമായ അവസാന ഓവറിൽ, ഷഫാലി വർമ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി, ഒരു റണ്ണൗട്ടിലൂടെ ആവേശകരമായ പോരാട്ടത്തിന് വിരാമമിട്ടു. 8 പന്തുകൾക്കുള്ളിൽ ഒരു റണ്ണിന് അവസാന 5 വിക്കറ്റുകൾ അവർക്ക് നഷ്ടമായി. നാലോവറിൽ 12 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ മടങ്ങിയ ദീപ്തി ശർമയും കേരളത്തിന്റെ മിന്നു മണിയും (നാലിൽ 9 റൺസിന് 2) ഇന്ത്യക്കായി തിളങ്ങി.
തന്റെ രാജ്യാന്തര കരിയറിലെ രണ്ടാം മത്സരത്തിൽ അതീവ നിയന്ത്രണത്തോടെയാണ് മിന്നു പന്തെറിഞ്ഞത്. അവരുടെ നാല് ഓവർ സ്പെല്ലിൽ അവർ 17 ഡോട്ട് ബോളുകൾ എറിഞ്ഞു. ദീപ്തി ശർമ്മയെ കളിയിലെ താരമായി തിരഞ്ഞെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബാറ്റിങ്ങിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ ഇന്നിങ്ങ്‌സ് 20 ഓവറിൽ 95/8 രൺമന നിലയിൽ അവസാനിച്ചു. 19 റൺസ് നേടിയ ഷെഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ബംഗ്ലാദേശ് സ്പിന്നർമാർ ആണ് ഇന്ത്യയെ ഒതുക്കിയത്.