ആഷ്ലി യങ്ങ് ഉടന്‍ തന്നെ ഒരു എവര്‍ട്ടന്‍ താരമായി മാറും
ഫ്രീ ഏജന്റ് ആഷ്‌ലി യംഗ് എവർട്ടണിൽ ചേരാൻ സമ്മതിച്ചു.വാര്‍ത്തകള്‍ പ്രകാരം താരത്തിന്‍റെ മെഡിക്കൽ ഇന്ന് നടക്കാന്‍ ഇടയുണ്ട്.വില്ല പാർക്കിലെ യങ്ങിന്റെ കരാർ കാലഹരണപ്പെട്ടു, സൗദി അറേബ്യയിൽ നിന്ന് താൽപ്പര്യമുണ്ടായിരുന്നു എങ്കിലും ഇംഗ്ലണ്ടില്‍ തുടരാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം.മാനേജർ ഷോണ്‍ ഡൈക്കിന്റെ കീഴിൽ എവർട്ടന്റെ ആദ്യ സൈനിംഗ് ആയിരിക്കും ഫുൾ-ബാക്ക്.
38 കാരനായ യംഗ്, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗും എഫ്എ കപ്പും, ഇന്റർ മിലാനൊപ്പം സീരി എ കിരീടവും നേടിയിട്ടുണ്ട്.പ്രീമിയര്‍ ലീഗില്‍ വേണ്ടുവോളം കളിച്ച് പരിചയം ഉള്ള യംഗിനു ഈ എവര്‍ട്ടന്‍ ടീമിലെ താരങ്ങളെ മികച്ച രീതിയില്‍ നയിക്കാന്‍ ആകുമെന്ന് കോച്ച് ഷോണ്‍ കരുതുന്നു.താരവും എവര്‍ട്ടണും തമ്മില്‍ ഒപ്പിടാന്‍ പോകുന്ന കരാര്‍ കാലാവധി ഒരു വര്‍ഷത്തിന്‍റെ ആഡ് ഓണ്‍ ഉള്‍പ്പടെ രണ്ടു കൊല്ലം ആണ്.ഫ്രാങ്ക് ലാംപാർഡിന് പകരക്കാരനായി മുൻ ബേൺലി ബോസ് ഷോണ്‍ ജനുവരിയിൽ ആണ് ക്ലബിന്റെ ചുമതലയേറ്റത്.സീസണിന്റെ അവസാന ദിനത്തിൽ ക്ലബിനെ ജയിപ്പിച്ച് കൊണ്ട് അവരെ റിലഗേഷന്‍ ഭീഷണിയില്‍ നിന്നും ഒഴിവാക്കി.