EPL 2022 European Football Foot Ball International Football Top News transfer news

മല്ലോർക്കയിൽ നിന്ന് ലീ കാങ്- ഇന്‍റെ സൈനിങ്ങ് പിഎസ്ജി പൂര്‍ത്തിയാക്കി

July 9, 2023

മല്ലോർക്കയിൽ നിന്ന് ലീ കാങ്- ഇന്‍റെ സൈനിങ്ങ് പിഎസ്ജി പൂര്‍ത്തിയാക്കി

മല്ലോർക്കയിൽ നിന്നുള്ള 22 കാരനായ മിഡ്ഫീൽഡർ ലീ കാങ്-ഇന്നിനെ സൈനിംഗ് ചെയ്തതായി പാരീസ് സെന്റ് ജെർമെയ്ൻ സ്ഥിരീകരിച്ചു.ഈ വേനൽക്കാല വിന്‍ഡോയില്‍ പിഎസ്ജി നല്ല രീതിയില്‍ ഉള്ള സൈനിങ്ങുകള്‍ പലതും നടത്തി കഴിഞ്ഞിരിക്കുന്നു.ടീമിന്‍റെ ഭാവി കണക്കില്‍ എടുത്തിട്ട് ആവണം സുപ്പര്‍ താരങ്ങളെ സൈന്‍ ചെയ്യാറുള്ള ഇവര്‍ ഈ സീസണില്‍ വാങ്ങിയ എല്ലാ താരങ്ങളും ബജറ്റ് ഫ്രന്റ്ലി ആണ്.

Lee has joined PSG

അഞ്ച് വർഷത്തെ കരാറിൽ ആണ് സൗത്ത് കൊറിയന്‍ താരം പിഎസ്ജിയുമായി ഒപ്പിട്ടത്.22 മില്യൺ യൂറോ ആണ് താരത്തിനു വേണ്ടി പിഎസ്ജി ട്രാന്‍സ്ഫര്‍ ഫീസ്‌ ആയി ചിലവാക്കിയത്.  മിലൻ സ്‌ക്രീനിയർ, മാർക്കോ അസെൻസിയോ, മാനുവൽ ഉഗാർട്ടെ എന്നിവരുടെ വരവ് ഇതിനകം ഫ്രഞ്ച് ക്ലബ്  പ്രഖ്യാപിച്ച്  കഴിഞ്ഞു.അതേസമയം ലൂയിസ് എൻറിക്കയെ മാനേജര്‍ ആയി സൈന്‍ ചെയ്യുകയും ചെയ്ത  പിഎസ്ജി ഇനി എംബാപ്പേയുടെ കാര്യത്തില്‍ കൂടി പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് എത്താനുള്ള ലക്ഷ്യത്തില്‍ ആണ്.

Leave a comment