12 വർഷത്തിന് ശേഷം മാൻ യുണൈറ്റഡില്‍ നിന്ന് വിടവാങ്ങുമെന്ന് ഡി ഗിയ സ്ഥിരീകരിച്ചു
ഈ വേനൽക്കാല വിന്‍ഡോയില്‍ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണെന്ന് ഡേവിഡ് ഡി ഗിയ പ്രഖ്യാപിച്ചു, തന്റെ കരിയറിൽ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിതെന്നും താരം വെളിപ്പെടുത്തി.ഓൾഡ് ട്രാഫോർഡിലെ തന്റെ താമസം നീട്ടുന്നതിനുള്ള പുതിയ കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കുന്നതിൽ ഗോൾകീപ്പർ പരാജയപ്പെട്ടു, 2011 ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ചേർന്ന് 12 വർഷത്തിന് ശേഷം ആണ് താരം ഓള്‍ഡ് ട്രാഫോര്‍ഡ് വിടുന്നത്.
കാമറൂൺ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ ട്രാൻസ്ഫർ ചെയ്യുന്നതിനായി ഇന്റർ മിലാനുമായി യുണൈറ്റഡ് ചർച്ചകൾ നടത്തിവരികയാണ്.ഇപ്പോള്‍ ഡി ഗിയ ടീം വിട്ടതിനാല്‍ എത്രയും പെട്ടെന്ന് ആ ഡീല്‍ അവസാനിപ്പിച്ച് താരത്തിനെ സൈന്‍ ചെയ്യുകയായിരിക്കും ഇപ്പോള്‍ യുണൈറ്റഡ് മാനെജ്മെന്റിന്റെ ലക്‌ഷ്യം.””കഴിഞ്ഞ 12 വർഷത്തെ സ്നേഹത്തിന് എന്റെ അചഞ്ചലമായ നന്ദിയും അഭിനന്ദനവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട സർ അലക്സ് ഫെർഗൂസൺ എന്നെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവന്നതിന് ശേഷം ഞങ്ങൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു.ഇപ്പോള്‍ പോലും ഈ ക്ലബിന്റെ ജേഴ്സി അണിയുന്നത് അഭിമാനത്തോടെ മാത്രം ആണ്.ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിത്, പുതിയ ചുറ്റുപാടുകള്‍ പയറ്റാന്‍ ഞാന്‍ മാനസികമായി തയ്യാര്‍ ആയി കഴിഞ്ഞു.” ശനിയാഴ്ച സോഷ്യൽ മീഡിയയില്‍ ഡി ഗിയ എഴുതിയ വാക്കുകള്‍ ആണിത്.