സോഫിയാൻ അംറാബത്ത് ; യുണൈറ്റഡിന് ഇനി താരം കിട്ടാക്കനിയല്ല
ഫിയോറന്റീനയുടെ മിഡ്ഫീൽഡർ സോഫിയാൻ അംറബത്തിനെ പിന്തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാത്ത് ഒരു നല്ല വാര്‍ത്ത.അതെന്തെന്നാല്‍ 25 മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീസ് ആയി ലഭിച്ചാല്‍ താരത്തെ വിൽക്കാൻ സീരി എ ടീം തയ്യാറാണ് എന്നതാണ് അത്.സ്കൈ സ്പോർട്സ് റിപ്പോർട്ട് പ്രകാരം താരവും യുണൈറ്റഡും തമ്മില്‍ വ്യക്തിഗത നിബന്ധനകളിൽ ഇതിനകം സമ്മതിച്ചിട്ടുണ്ട്.
ചെൽസിയിൽ നിന്ന് മേസൺ മൗണ്ടിനെ സൈൻ ചെയ്തുകൊണ്ട് റെഡ് ഡെവിൾസും എറിക് ടെൻ ഹാഗും 2023/24 സീസണിന് മുമ്പായി അവരുടെ മിഡ്ഫീൽഡ് റാങ്കുകൾ ഉയർത്തിക്കഴിഞ്ഞു. ഇപ്പോള്‍ മൊറോക്കന്‍ താരം കൂടി ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് എത്തിയാല്‍ പ്രീമിയര്‍ ലീഗില്‍ തന്നെ ഏറ്റവും ഡെപ്ത് ഉള്ള മിഡ്ഫീല്‍ഡ് തങ്ങള്‍ക്ക് ഉണ്ടെന്നു യുണൈറ്റഡിന് അവകാശപ്പെടാം.ഡിഫന്‍സീവ് മിഡ് റോളില്‍ കളിക്കാന്‍ മാത്രം ഇപ്പോള്‍ കസമീരോ,ഫ്രെഡ്, അവര്‍ക്ക് ഉണ്ട്.അംറാബത് വരുന്നതോടെ ടീമിന്‍റെ പ്രതിരോധത്തില്‍ നിന്ന് അറ്റാക്കിലെക്ക് ഉള്ള നീക്കം വളരെ അധികം വേഗത്തില്‍ ആയേക്കും.ഇവിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഭീഷണി ആയിട്ട് ഉള്ളത് സൗദി ക്ലബ് ആയ അല്‍ അഹ്ലിയാണ്.താരത്തിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവര്‍ കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ ആയി അന്വേഷിച്ചു വരുന്നതായി വാര്‍ത്തയുണ്ട്.






































