തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ എഡ്വിൻ വാൻ ഡെർ സർ
ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിക്കാന്‍ പോയ മുൻ നെതർലൻഡ്സ് ഗോൾകീപ്പർ എഡ്വിൻ വാൻ ഡെർ സാറിനെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത ഫുട്ബോള്‍ ലോകത്തിനെ ആകപ്പാടെ വിഷമത്തില്‍ ആക്കി.എന്നാല്‍ താരത്തിന്റെ ക്ലബ് ആയ അയാക്സ് വാന്‍ ഡേര് സര് അപകടനില തരണം ചെയ്തു എന്നും അദ്ദേഹത്തിന്റെ നിലവിലത്തെ ആരോഗ്യനില തൃപ്തികരമാണ് എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
2011-ൽ വിടുന്നതിന് മുമ്പ് ആറ് വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചെലവഴിച്ച 52 കാരനായ വാൻ ഡെർ സർ അടുത്തിടെ അയാക്സിൽ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.എന്നാൽ ഡച്ച് ലീഗിൽ ക്ലബ് മൂന്നാം സ്ഥാനത്തെത്തി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്ടമായതിനെത്തുടർന്ന് കഴിഞ്ഞ സീസൺ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം ആ റോളില്‍ നിന്ന് രാജിവച്ചു.2009-ൽ അദ്ദേഹത്തിന്റെ ഭാര്യ ആൻമേരിക്ക് മസ്തിഷ്ക രക്തസ്രാവം സംഭവിച്ചിരുന്നു , എന്നാൽ രോഗം തരണം ചെയ്ത അവര്‍ അപ്പോള്‍ തന്നെ പൂർണമായി സുഖം പ്രാപിച്ചു.






































