പുലിസിച്ച് മിലാന് ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യം ആകുന്നു
ചെൽസിയിലെ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഭാവി കഴിഞ്ഞ കുറച്ച് കാലങ്ങള്‍ ആയി അനിശ്ചിതത്തില്‍ ആയിരുന്നു.അതിനു ഒരറുതി ഉടന്‍ തന്നെ സംഭവിക്കും.ഫാബ്രിസിയോ റൊമാനോയിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എസി മിലാനും ചെല്‍സിയും അമേരിക്കന്‍ ഫുട്ബോളര്‍ക്ക് വേണ്ടിയുള്ള കരാറില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നു.അന്തിമ ഫീസ് വ്യക്തമാക്കിയിട്ടില്ല, എന്നാൽ മിലാന്റെ രണ്ടാമത്തെ ബിഡ് 20-25 മില്യൺ വരെ ആകുമെന്ന് ആണ് പ്രവചനം.
താരവും എസി മിലാനുമായുള്ള ചര്‍ച്ച നടന്നു കഴിഞ്ഞിരിക്കുന്നു.അദ്ദേഹത്തിന് 15 മില്യണ്‍ യൂറോയാണ് സാലറിയായി മിലാന് നല്കാന് തീരുമാനിച്ചിരിക്കുന്നത്.ചെല്‍സിക്ക് വേണ്ടി കഴിഞ്ഞ നാല് വര്‍ഷം കളിച്ച പുലിസിച്ച് ലണ്ടന്‍ ബ്ലൂസിനു വേണ്ടി ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിയിട്ടുണ്ട്.ഫിക്കായോ ടോമോറി, ഒലിവിയർ ജിറൗഡ്, റൂബൻ ലോഫ്റ്റസ്-ചീക്ക് എന്നിവര്‍ക്ക് ശേഷം ചെല്‍സിയില്‍ നിന്നും മിലാനിലേക്ക് പോയ താരങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഇതാ പുളിസിച്ചും ഇടം പിടിച്ചിരക്കുന്നു.






































