EPL 2022 European Football Foot Ball International Football Top News transfer news

ഒരു സീസണിന് ശേഷം പിഎസ്‌ജിയില്‍ നിന്ന് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ പുറത്തേക്ക്

July 5, 2023

ഒരു സീസണിന് ശേഷം പിഎസ്‌ജിയില്‍ നിന്ന് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ പുറത്തേക്ക്

പ്രക്ഷുബ്ധമായ കാമ്പെയ്‌നിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് പാരീസ് സെന്റ് ജെർമെയ്ൻ മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയര്‍ ഒഴിഞ്ഞു.കുറച്ചു മുന്നേ ആണ് ക്ലബ് വാര്‍ത്ത ഒഫീഷ്യല്‍ ആയി സ്ഥിതീകരിച്ചത്.2022-23 സീസണിന് മുന്നോടിയായി പാർക്ക് ഡെസ് പ്രിൻസസിൽ എത്തിയപ്പോൾ ഗാൽറ്റിയർ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു, എന്നാൽ പിഎസ്ജിയെ 11-ാം ലീഗ് 1 കിരീടത്തിലേക്ക് നയിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിലെ പരാജയം അദ്ദേഹത്തിനെ വലിയ സമ്മര്‍ദത്തില്‍ ചെന്നെത്തിച്ചു.

Luis Enrique, Kylian Mbappé, recrues, Christophe Galtier : suivez la  conférence de presse du PSG à partir de 14h - Eurosport

 

 

ലൂയിസ് എൻറിക്കെ ആയിരിക്കും പിഎസ്ജിയുടെ പുതിയ മാനേജര്‍.വാര്‍ത്ത ഒഫീഷ്യല്‍ ആയി വന്നിട്ടില്ല എങ്കിലും സ്പാനിഷ് മാനേജറുമായി പിഎസ്ജി   നടത്തിയ  എല്ലാ ചര്‍ച്ചകളും നല്ല രീതിയില്‍ ആണ് കലാശിച്ചത്.ഉടന്‍ തന്നെ അദ്ധേഹത്തെ സൈന്‍ ചെയ്യാനുള്ള തിരക്കില്‍ ആണ് ഇപ്പോള്‍ പിഎസ്ജി.ജോലി നഷ്ട്ടപ്പെട്ട ഗാള്‍ട്ടിയര്‍ക്ക് നിലവില്‍ വളരെ മോശം സമയമാണ്.തന്റെ മുൻ ക്ലബ്ബായ നീസില്‍ കളിക്കുമ്പോള്‍ വംശീയാധിക്ഷേപ ആരോപണങ്ങള്‍ നടത്തി എന്നതിന്‍റെ  അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം നേരിടുകയാണ് അദ്ദേഹം.ഈ കേസില്‍ അദ്ദേഹത്തിന്റെ മകനും കൂടിയായ മകൻ ജോൺ വലോവിച്ച്-ഗാൽറ്റിയറും ഫ്രഞ്ച്  പോലീസിന്‍റെ നോട്ടപുളിയാണ്.

Leave a comment