EPL 2022 European Football Foot Ball International Football Top News transfer news

മേസണ്‍ മൗണ്ട് ഒഫീഷ്യല്‍ ആയി മാഞ്ചസ്റ്റര്‍ താരമായി മാറി !!!!

July 5, 2023

മേസണ്‍ മൗണ്ട് ഒഫീഷ്യല്‍ ആയി മാഞ്ചസ്റ്റര്‍ താരമായി മാറി !!!!

2028 ജൂൺ വരെ ഒരു കരാറിൽ മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നു.24 കാരനായ താരം മുന്‍ ക്ലബ്‌ ആയ ചെല്‍സിക്ക് വേണ്ടി 279 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.അവര്‍ക്ക് വേണ്ടി അദ്ദേഹം  58 ഗോളുകളും 53 അസിസ്റ്റുകളും നേടിയിട്ടുണ്ട്.2020/21, 2021/22 സീസണുകളിലെ ചെൽസിയുടെ പ്ലെയർ ഓഫ് ദ ഇയർ അവാര്‍ഡും താരത്തിനു ലഭിച്ചിട്ടുണ്ട്.

 

ഇംഗ്ലണ്ടിനായി 36 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.കസമീരോ,ബ്രൂണോ ഫെര്‍ണാണ്ടസ്, എറിക്സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന  മിഡ്ഫീല്‍ഡിലേക്ക് മൗണ്ടും കൂടി വരുന്നതോടെ  യുണൈട്ടഡ്  വളരെ അധികം അപകടക്കാരികള്‍ ആയി മാറിയേക്കും.മൗണ്ടിനെ പോലൊരു ടെക്നിക്കല്‍ മിഡ്ഫീല്‍ഡറെ ടെന്‍ ഹാഗിനും നിലവിലെ സാഹചര്യത്തില്‍ വളരെ അധികം അത്യാവശ്യം ആണ്.താരത്തിന്‍റെ വരവ് മാഞ്ചസ്റ്റര്‍ ആരാധകരില്‍ വലിയ രീതിയില്‍ ഉള്ള ആവേശം ഉണര്‍ത്തിയിട്ടുണ്ട്.മേസന്‍ മൗണ്ടിനു വേണ്ടി മാഞ്ചസ്റ്റര്‍ ചിലവഴിച്ചത് 55 മില്യണ്‍ യൂറോയാണ്.താരത്തിന്‍റെ പ്രകടനം വിലയിരുത്തി ആഡ് ഓണ്‍ ആയി 5  മില്യണ്‍ യൂറോയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a comment