ഒനാനക്ക് വേണ്ടി ആദ്യ ബിഡ് സമര്‍പ്പിച്ച് യുണൈറ്റഡ്
ഈ വേനൽക്കാലത്ത് ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയന്‍ ക്ലബിന് ആദ്യ ബിഡ് നല്‍കിയതായി ഫാബ്രിസിയോ റൊമാനോ രേഖപ്പെടുത്തി.നിലവിൽ യുണൈറ്റഡ് ഒരു പ്രധാന ഗോൾകീപ്പിംഗ് പ്രതിസന്ധി നേരിടുന്നുണ്ട്.ജൂൺ 30-ന് കരാർ അവസാനിച്ചതിന് ശേഷം ഡേവിഡ് ഡി ഗിയ നിലവിൽ ഒരു സ്വതന്ത്ര ഏജന്റായി മാറിയേക്കും.
ഒനാനക്ക് വേണ്ടി ഇന്റര്‍ മിലാന് ആവശ്യപ്പെടുന്നത് 60 മില്യന്‍ യൂറോയാണ്.എന്നാല്‍ യുണൈറ്റഡ് നല്കിയ ബിഡ് തുക ഏകദേശം 39 മില്യണ്‍ യൂറോയാണ്.ഈ ബിഡ് മിലാന് സ്വീകരിക്കാന്‍ തീരെ സാധ്യത ഇല്ല എന്നാണു നിലവില്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.എന്നാല്‍ ഒനാനക്ക് വേണ്ടി ഇനിയും ബിഡ് നല്‍കാനും മിലാനുമായി ചര്‍ച്ച നടത്താനും മാഞ്ചസ്റ്റര്‍ തയ്യാര്‍ ആണ്.എന്തെന്നാല്‍ മികച്ച പാസിംഗ് റേഞ്ചുള്ള ഒരു ഗോള്‍ കീപ്പറെ ആണ് തനിക്ക് ആവശ്യം എന്ന് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.






































