EPL 2022 European Football Foot Ball International Football Top News transfer news

ഏഞ്ചൽ ഡി മരിയ ഇനി പന്തു തട്ടാന്‍ പോകുന്നത് ബെൻഫിക്കയിൽ !!!!!

July 5, 2023

ഏഞ്ചൽ ഡി മരിയ ഇനി പന്തു തട്ടാന്‍ പോകുന്നത് ബെൻഫിക്കയിൽ !!!!!

ഏഞ്ചൽ ഡി മരിയ ബെൻഫിക്കയിലേക്കുള്ള തന്റെ നീക്കം ഔദ്യോഗികമായി പൂർത്തിയാക്കി. രണ്ടാഴ്ച മുമ്പ് വാക്കാലുള്ള ധാരണയിലെത്തിയ ശേഷമാണ് അർജന്റീനിയൻ വിംഗറുടെ പോർച്ചുഗീസ് ക്ലബിലേക്കുള്ള മാറ്റം പൂര്‍ത്തിയാക്കിയത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.ബെൻഫിക്കയുമായുള്ള ഡി മരിയയുടെ കരാർ 2024 ജൂൺ വരെ നീണ്ടുനിൽക്കും.

Benfica up Di Maria ante | Football News | Sky Sports

 

യൂറോപ്പിയന്‍ ഫുട്ബോളില്‍ വലിയ പേര് നേടുന്നതിനു മുന്നേ ഡി മരിയ ബെന്‍ഫിക്കയില്‍ കളിച്ചിരുന്നു.അതിനാല്‍ താരത്തിന്‍റെ തിരിച്ചുവരവ് പോര്‍ച്ചുഗീസ് ക്ലബ്‌ ആരാധകര്‍ക്ക് നല്‍കുന്ന ആവേശം വളരെ വലുത് ആണ്.ഡി മരിയയെ സൈന്‍ ചെയ്യാനുള്ള റേസില്‍ മെസ്സിയുടെ ഇപ്പോഴത്തെ ക്ലബ്‌ ആയ ഇന്‍റര്‍ മയാമി ഉണ്ടായിരുന്നു എങ്കിലും താരവുമായി ഒരു ധാരണയില്‍ എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ആഭ്യന്തര, യൂറോപ്യൻ ട്രോഫികള്‍ക്ക് ആയി മത്സരിക്കാൻ ലക്ഷ്യമിടുന്നതിനാൽ ഏഞ്ചൽ ഡി മരിയയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ബെൻഫിക്ക പ്രതീക്ഷിക്കുന്നു.താരത്തിനെ ആരാധകര്‍ക്ക് മുന്നില്‍ ഒഫീഷ്യല്‍ ആയി അടുത്ത് തന്നെ അവതരിപ്പിക്കാനുള്ള തിരക്കില്‍ ആണ് ക്ലബ് ബോര്‍ഡ്.

Leave a comment