അടുത്ത സീസണില്‍ ബാഴ്സയുടെ പ്രതിരോധം സ്ട്രോങ്ങ് ആണ് !!! ട്രിപ്പില്‍ സ്ട്രോങ്ങ് !!!!
ഡിഫൻഡർ ഇനിഗോ മാർട്ടിനെസ് അത്ലറ്റിക് ക്ലബിൽ നിന്ന് ഒരു ട്രാന്‍സ്ഫറില്‍ ബാഴ്സലോണയില്‍ ചേര്‍ന്നതായി ഒഫീഷ്യല്‍ വാര്‍ത്ത കുറച്ചു മുന്നേ ക്ലബ് അറിയിച്ചു.32 കാരനായ മാർട്ടിനെസ് രണ്ട് വർഷത്തെ കരാറിലാണ് ബാഴ്സയിൽ ചേരുന്നത്.റൊണാൾഡ് അറൂഹോ,ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ജൂൾസ് കൗണ്ടെ, എറിക് ഗാർസിയ എന്നിവർ ഉള്‍പ്പെടുന്ന പ്രതിരോധ നിരയിലേക്ക് ഇനിഗോയും കൂടി വരുന്നതോടെ ബാഴ്സയുടെ ബാക്ക് ലൈനിന് കൂടുതല്‍ ഡെപ്ത് ലഭിക്കും.
മുന്നേറ്റ നിരയില്‍ പല താരങ്ങളും പരിക്ക് പറ്റി പോയപ്പോള്‍ ശക്തമായ പ്രതിരോധം ആണ് സാവിക്ക് കഴിഞ്ഞ സീസണില്‍ ലാലിഗ കിരീടം നേടി കൊടുത്തത്.കഴിഞ്ഞ വേനൽക്കാലത്ത് തന്നെ മാർട്ടിനെസിനെ സൈൻ ചെയ്യാൻ ബാഴ്സ ശ്രമിച്ചിരുന്നു.എന്നാല്‍ ഫീസ് സംബന്ധിച്ച് ബാഴ്സലോണയുമായി ഒരു വാക്കാല്‍ ഉള്ള കരാറില്‍ എത്താന്‍ ബിലിബാവോക്ക് കഴിഞ്ഞില്ല.ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ താരം ബഴ്സയുമായി വ്യക്തിഗത നിബന്ധനകളില്‍ എല്ലാം തീരുമാനത്തില്‍ എത്തിയിരുന്നു.ഇനിയുള്ള ബാഴ്സയുടെ ആകെയുള്ള തലവേദന ഇദ്ദേഹത്തെ ലാലിഗയില്‍ റെജിസ്റ്റര്‍ ചെയ്യണം എന്നതാണ്.






































