റോബർട്ടോ ഫിർമിനോ സൗദി ക്ലബ് അൽ അഹ്ലിയിലേക്ക്!!!!
ലിവർപൂളിലെ കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചതിന് ശേഷം റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ക്ലബ് അൽ അഹ്ലിയിൽ ഫ്രീ ഏജന്റായി ചേർന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ഫോർവേഡ് സൗദി ടീമുമായി മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെടുകയും മുൻ ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്കൊപ്പം ഇനി കളിക്കുകയും ചെയ്യും.
താരത്തിന് സാലറിയായി സൗദി ക്ലബ് എന്ത് നല്‍കും എന്നത് പുറത്തു വന്നിട്ടില്ല.സൗദി ക്ലബുകള്‍ ഇത്തവണ പ്രീമിയര്‍ ലീഗില്‍ നിന്ന് പല ,മുന്‍ നിര താരങ്ങളെയും സൈന്‍ ചെയ്യുന്നതില്‍ വിജയം നേടിയിരുന്നു.കഴിഞ്ഞ സീസണിൽ സൗദി ഫസ്റ്റ് ഡിവിഷൻ ലീഗ് കിരീടം നേടിയ അൽ അഹ്ലി 2023-24 കാമ്പെയ്നില്‍ സൗദി പ്രോ ലീഗിലേക്ക് തിരിച്ചുവന്നേക്കും.മെന്റി,ഫിര്‍മീഞ്ഞോ എന്നിവരുടെ വരവോടെ ടോപ് ലീഗില്‍ വന്‍ മുന്നേറ്റം നടത്താനുള്ള തയ്യാറെടുപ്പില്‍ ആണ് അൽ അഹ്ലി.






































