EPL 2022 European Football Foot Ball International Football Top News transfer news

മാളികയിൽ അനധികൃത കൃത്രിമ തടാകം നിര്‍മിച്ചതിന് നെയ്മർക്ക് 3.3 മില്യൺ ഡോളർ പിഴ

July 5, 2023

മാളികയിൽ അനധികൃത കൃത്രിമ തടാകം നിര്‍മിച്ചതിന് നെയ്മർക്ക് 3.3 മില്യൺ ഡോളർ പിഴ

റിയോ ഡി ജനീറോയില്‍ ബീച്ചിന് അടുത്തുള്ള തന്‍റെ മാളികയിൽ അനധികൃതമായി കൃത്രിമ തടാകം നിർമ്മിച്ചതിന് നെയ്മര്‍ക്ക് പിഴ.പ്രാദേശിക പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ചാണ് താരം തടാകം നിര്‍മിക്കാന്‍ തുടങ്ങിയത് എന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന് പിഴയായി ലഭിച്ചിരിക്കുന്നത് 3.33 മില്യണ്‍ യൂറോയാണ്.

 

ഇതിനെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തില്‍ ആണ് നെയ്മര്‍.എന്നാല്‍ ഈ കേസിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ താരവും അദ്ദേഹത്തിന്റെ കുടുംബവും തയ്യാര്‍ ആയിട്ടില്ല.പരിസ്ഥിതി അനുമതിയില്ലാതെ വലിയ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയെ തുടർന്ന് ജൂൺ 22ന് പരിസ്ഥിതി ഉദ്യോഗസ്ഥർ നെയ്മറുടെ വസ്തുവകകൾ പരിശോധിച്ചിരുന്നു.”മാളികയിൽ കൃത്രിമ തടാകം നിർമ്മിച്ചതിൽ” ഡസൻ കണക്കിന് പാരിസ്ഥിതിക ലംഘനങ്ങൾ നടന്നതായി  സിറ്റി ഹാൾ പ്രസ്താവനയിൽ പറഞ്ഞു. അനുമതിയില്ലാതെ നദീജലം പിടിച്ചെടുക്കലും തിരിച്ചുവിടലും മണ്ണിന്റെ ചലനവും അനുമതിയില്ലാതെ സസ്യങ്ങളെ നശിപ്പിച്ചു എന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.

Leave a comment